ETV Bharat / international

ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ സഖ്യ രൂപീകരണ ചര്‍ച്ചകള്‍ സമാപിച്ചു - French Armed Forces minister Florence Parly in Paris

പ്രതിരോധ മേഖലയില്‍ നിര്‍ണായ നീക്കങ്ങള്‍ക്ക് സാധ്യത. റാഫേല്‍ വിമാനം കൈമാറിയത് നാഴികക്കല്ലെന്ന് രാജ്‌നാഥ് സിംഗ്. ഫ്രഞ്ച് വ്യവസായ പ്രമുഖന്‍മാരുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.

ഇന്ത്യ-ഫ്രാൻസ് സഹകരണം വർധിപ്പിക്കും:രാജ്‌നാഥ് സിംഗ്
author img

By

Published : Oct 9, 2019, 11:12 AM IST

പാരീസ്: പ്രതിരോധ മേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും തന്ത്രപരമായ സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സമാപിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ലോറൻസ് പാർലിയും തമ്മില്‍ പാരീസിലാണ് ചര്‍ച്ചകള്‍ നടന്നത്. രാജ്നാഥ് സിങിന്‍റെ ത്രിദിന ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നിര്‍ണായക ചര്‍ച്ചകളാണ് നടന്നത്.

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ മേഖലയിലെ ബന്ധം വിപുലീകരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മൂന്ന് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനെത്തിയ സിംഗ് വാർഷിക ഇന്ത്യ-ഫ്രാൻസ് പ്രതിരോധ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും പ്രതിരോധ മേഖലയില്‍ സ്വീകരിക്കേണ്ട തന്ത്രപ്രധാനമായ നിരവധി വിഷയങ്ങള്‍ അജണ്ടയിലുണ്ടായിരുന്നു. റാഫേൽ വിമാനത്തിന്‍റെ എൻജിൻ നിർമാതാക്കളായ ബഹുരാഷ്ട്രക്കമ്പനി സാഫ്രൺ സന്ദർശനമാണ് രാജ്നാഥ് സിംഗിന്‍റെ അടുത്ത പരിപാടി.

റാഫേല്‍ യുദ്ധ വിമാനം സ്വന്തമാക്കിതിന്‍റെ മുഴുവന്‍ ബഹുമതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നായിരുന്നു ചര്‍ച്ചകള്‍ക്ക് ശേഷം രാജ് നാഥ് സിംഗ് പറഞ്ഞത്. 2021 ഫെബ്രുവരിയിൽ ആദ്യത്തെ 18 വിമാനങ്ങൾ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ് നാഥ് സിങ് വ്യക്തമാക്കി. ബാക്കിയുള്ളവ 2022 ഏപ്രിൽ-മെയ് മാസത്തോടെ പ്രതീക്ഷിക്കുന്നു. റാഫേൽ വിമാനം വ്യോമസേനയുടെ പോരാട്ട ശേഷി വർധിപ്പിക്കുമെന്നും വിമാനം ആക്രമണങ്ങൾക്ക് ഉപയോഗിക്കില്ലെന്നും സ്വയം പ്രതിരോധത്തിന് മാത്രമേ ഉപയോഗിക്കുകയെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. മീഡിയം മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റ് പഞ്ചാബിലെ അംബാലയ്ക്കും പശ്ചിമ ബംഗാളിലെ ഹസിമരയ്ക്കും ലക്ഷ്യമിടുന്നു. ഈ വിമാനങ്ങൾ ഇന്ത്യക്ക് ശക്തമായ പ്രതിരോധം നൽകും.

ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാൻ ഇരു നേതാക്കളും തീരുമാനിച്ചതിനിനെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും ഊഷ്മളമായ ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു. ഫ്രഞ്ച് വ്യവസായ ക്യാപ്റ്റൻമാരുമായുള്ള കൂടിക്കാഴ്ചയോടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.