ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റൺ (ലിലി) എന്നാണ് പെൺ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെയും ഡയാന രാജകുമാരിയുടെയും ഓർമ്മയ്‌ക്കായാണ് കുഞ്ഞിന് ഈ പേര് നൽകിയത്. ജൂൺ നാല് വെള്ളിയാഴ്‌ച രാവിലെ 11.40നായിരുന്നു കുട്ടിയുടെ ജനനം.
സന്തോഷ വാർത്തയിൽ രാജകുടുംബം ഇരുവരെയും അഭിനന്ദിച്ചു. വെയിൽസ് രാജകുമാരൻ, ഡച്ചസ് ഓഫ് കോൺവാൾ, കേംബ്രിഡ്‌ജിലെ ഡ്യൂക്ക് രാജകുമാരൻ വില്യം, കേംബ്രിഡ്‌ജ് കേറ്റ് മിഡിൽട്ടണിലെ ഡച്ചസ് എന്നിവർ ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്‌തു. ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും ലിലിയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്.രണ്ട് വയസുകാരന്‍ ആർച്ചിയാണ് ഇവരുടെ ആദ്യ മകന്‍.