ETV Bharat / international

കൊവിഡിൽ ലോകമെമ്പാടും 34,84,176 കേസുകൾ; മരണം 2,44,778

ആഗോളതലത്തിൽ 2,44,778ൽ കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. 11,21,524 പേർ രോഗമുക്തി നേടിയിട്ടുണ്ട്

global covid19 tracker  coronavirus tracker global  coronavirus global toll  covid19 cases globally  coronavirus tally  ബോറിസ് ജോൺസൺ  കൊവിഡിൽ ലോകമെമ്പാടും  ആഗോളതലത്തിൽ കൊറോണ  ലോക്ക് ഡൗൺ  കൊവിഡ് പുതിയ വാർത്ത
കൊവിഡ് പുതിയ വാർത്ത
author img

By

Published : May 3, 2020, 10:41 PM IST

ഹൈദരാബാദ്: ആഗോളതലത്തിൽ 34,84,176 പേർക്ക് കൊവിഡ് ബാധിച്ചതായും 2,44,778ൽ അധികം ആളുകൾക്ക് ജീവൻ നഷ്‌ടമായതായും റിപ്പോർട്ടുകൾ. വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയത് 11,21,524 പേരാണ്. ബ്രിട്ടനിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിലും മറ്റും ചികിത്സയിൽ ഉണ്ടായിരുന്ന 28,131 പേർ ഇതുവരെ മരിച്ചതായും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡിൽ 621 കേസുൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് രോഗബാധയുണ്ടായവരുടെ എണ്ണം വളരെ ഉയരുന്നതായും വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ബ്രിട്ടൻ റോഡ് മാപ്പ് പുറത്തിറക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78 മരണങ്ങളാണ് തുർക്കിയിൽ ഉണ്ടായതെന്ന് തുർക്കിയിലെ ആരോഗ്യമന്ത്രിയും അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ 3,336 ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസം പുതുതായി 1,983 പേർക്ക് കൂടി രോഗം ബാധിച്ചതോടെ മൊത്തം 124,375 കേസുകളാണ് തുർക്കിയിലുള്ളത്. എന്നാൽ, മാർച്ച് 30ന് ശേഷം രാജ്യത്ത് സ്ഥിരീകരിക്കുന്ന പോസിറ്റീവ് കേസുകൾ 2,000ൽ താഴെയാണെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് തുർക്കി. എന്നാൽ, 58,259 രോഗമുക്തി നേടിയവരുൾപ്പടെ മൊത്തം 124,054പേർക്കാണ് റഷ്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.