ബെർലിൻ: ജർമനിയിൽ 14,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,15,746 ആയെന്ന് റോബർട്ട് കൊച്ച് ഇൻസ്റ്റിറ്റ്യൂട്ട്. 267 പേർ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,814 ആയി. കൊവിഡിന്‍റെ രണ്ടാം തരംഗം കണക്കിലെടുത്ത് നവംബർ മുതൽ ജർമനിയിൽ ഭാഗിക ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രിസ്‌തുമസ് വരെ പൊതു പരിപാടികൾ പാടില്ലെന്നും സ്‌കൂളുകളിലും ക്ലാസ്‌മുറികളിലും മാസ്ക്ക് നിർബന്ധമായി ധരിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ജർമനിയിൽ 14,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
കൊവിഡ് രണ്ടാം തരംഗത്തിലെ വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് നവംബർ മുതൽ ഭാഗിക ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.
![ജർമനിയിൽ 14,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു germany covid covid 19 world covid ജർമനി കൊവിഡ് കണക്ക് കൊവിഡ് 19 കൊവിഡ് ലോകം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9570129-750-9570129-1605609371136.jpg?imwidth=3840)
ജർമനിയിൽ 14,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു