ബെർലിൻ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 301 കൊവിഡ് കേസുകൾ കൂടി ജർമനിയിൽ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,83,979 ആയി. 22 കൊവിഡ് മരണങ്ങൾ കൂടി ജർമനിയിൽ റിപ്പോർട്ട് ചെയ്തു. ഇതുവരെ 8,668 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 1,69,000ത്തിലധികം പേർ രോഗമുക്തരായി.
47,334 കേസുകൾ റിപ്പോർട്ട് ചെയ്ത ബവേറിയയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ 38,616 പേർക്കും ബാഡൻ-വുട്ടെംബർഗിൽ 34,912 പേർക്കും ബെർലിനിലിൽ 6,997 പേർക്കും രോഗം സ്ഥിരീകരിച്ചു.