ബെര്‍ലിന്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 305 പുതിയ കൊവിഡ് കേസുകൾ ജർമ്മനിയില്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 205269 ആയെന്ന് റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഞായറാഴ്ച അറിയിച്ചു. ഇതുവരെ 9118 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡില്‍ നിന്നും 190,000 ആളുകൾ ഇതുവരെ സുഖം പ്രാപിച്ചു. ഒരു ദിവസം മുമ്പ് രാജ്യത്ത് 781 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നുവരെ ലോകമെമ്പാടും 15.9 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് വൈറസ് സ്ഥിരീകരിക്കുകയും 6,43,000 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തുവെന്നാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ പഠനങ്ങള്‍ പറയുന്നത്.
ജര്‍മ്മനിയില്‍ 305 പേര്‍ക്ക് കൂടി കൊവിഡ് - Germany covid
ഇതുവരെ 9118 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡില്‍ നിന്നും 190,000 ആളുകൾ ഇതുവരെ സുഖം പ്രാപിച്ചു.
![ജര്‍മ്മനിയില്‍ 305 പേര്‍ക്ക് കൂടി കൊവിഡ് germany](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:56:08:1595751968-768-512-8172492-918-8172492-1595688543428-2607newsroom-1595751944-493.jpg?imwidth=3840)