പാരിസ്: മാലിയില്‍ ഫ്രഞ്ച് സേന നടത്തിയ സൈനികനീക്കത്തില്‍ 33 ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മക്രോണ്‍ ഇക്കാര്യം അറിയിച്ചത്. ഭീകരവാദികളുടെ തടവിലുണ്ടായിരുന്ന രണ്ട് മാലി സ്വദേശികളെ മോചിപ്പിച്ചതായും പ്രസിഡന്‍റ് അറിയിച്ചു.
മാലിയിലെ സഹേല്‍ എന്ന സ്ഥലത്തുവച്ചാണ് ഫ്രഞ്ച് സേനയിലെ പ്രത്യേക വിഭാഗമായ ബര്‍ക്കൈന്‍ ഫോഴ്‌സ് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. രാജ്യത്തെ സംരക്ഷിക്കാന്‍ ധീരമായി പോരാടുന്ന സൈനീകര്‍ക്ക് അഭിനന്ദനം അറിയിച്ച പ്രസിഡന്‍റ്, സൈന്യം രാജ്യത്തിന്‍റെ അഭിമാനമാണെന്നും ട്വീറ്റ് ചെയ്‌തു.