ETV Bharat / international

കൊവിഡ് പരിശോധന സൗജന്യമാക്കി ഫ്രാന്‍സ് ആരോഗ്യ മന്ത്രാലയം - France's Health Minister

ടെസ്റ്റിനെത്തുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പോ രോഗ ലക്ഷണങ്ങളൊ ആവശ്യമില്ല. എല്ലാവര്‍ക്കും ടെസ്റ്റുകള്‍ നടത്താനാകും. ഇതിനുള്ള സൗകര്യമൊരുക്കും. ടെസ്റ്റിനായി നല്‍കുന്ന തുക തിരികെ ലഭിക്കുമെന്നും ആരോഗ്യമന്ത്രി ഒലിവര്‍ വേറന്‍

France's Health Minister says COVID-19 tests now free of charge  ആരോഗ്യ മന്ത്രാലയം  ഫ്രാന്‍സ് ആരോഗ്യ മന്ത്രാലയം  പാരിസ്  France's Health Minister  ഒലിവര്‍ വേറന്‍
കൊവിഡ് പരിശോധന സൗജന്യമാക്കി ഫ്രാന്‍സ് ആരോഗ്യ മന്ത്രാലയം
author img

By

Published : Jul 27, 2020, 4:56 AM IST

പാരിസ്: രാജ്യത്ത് കൊവിഡ് പരിശോധന സജന്യമാക്കിയതായി ആരോഗ്യ മന്ത്രി ഒലിവര്‍ വേറന്‍. കൊവിഡ് ടെസ്റ്റ് നടത്തിയവര്‍ക്ക് തങ്ങള്‍ അടച്ച തുക തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റിനെത്തുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പോ ലക്ഷണങ്ങളൊ ആവശ്യമില്ല. എല്ലാവര്‍ക്കും ടെസ്റ്റുകള്‍ നടത്താനാകും. ഇതിനുള്ള സൗകര്യമൊരുക്കും. ടെസ്റ്റിനായി നല്‍കുന്ന തുക തിരികെ ലഭിക്കും. ഇക്കാര്യം കാണിച്ചുള്ള ബില്ലില്‍ താന്‍ ഒപ്പിട്ടതായി അദ്ദേഹം അറിയിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിലവില്‍ കൊവിഡ് നിയന്ത്രണത്തിലാണ്. നാമിപ്പോള്‍ കൊവിഡിന്‍റെ രണ്ടാം വരവിനെ കുറിച്ച് ആലോചിക്കുന്നില്ല. എന്നാല്‍ രോഗം തരികെ വരും എന്ന കാര്യം തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ വൈറസ് നിയന്ത്രണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 180,000 കേസുകളാണ് രാജ്യത്തുള്ളത്. 30000ല്‍ ഏറെ പേര്‍ മരിച്ചു. നിലവില്‍ 10000ല്‍ ഏറെയാണ് ദിനം പ്രതിയുള്ള രോഗികളുടെ വര്‍ധന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.