ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പിന്തുണയുമായി ഫ്രാന്‍സ്. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്‌ത് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകള്‍ രണ്ട് ദിവസമായി മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനിനാണ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ സന്ദേശം ട്വീറ്റ് ചെയ്‌തത്.
24 മണിക്കൂറിനിടെ രാജ്യത്ത് 3,32,730 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ ദിവസം 2263 പേര്‍ കൊവിഡ് മൂലം രാജ്യത്ത് മരിച്ചു. 1.62 കോടിയിലധികം പേര്‍ക്ക് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ആശങ്കാജനകമായ ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ കൊടുങ്കാറ്റെന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
കൂടുതല്‍ വായനയ്‌ക്ക്; രാജ്യത്ത് പ്രതിദിന കൊവിഡ് ഇന്നും മൂന്ന് ലക്ഷം കവിഞ്ഞു
അതേസമയം ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍റെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തതും, അവശ്യ മെഡിക്കല്‍ സാമഗ്രികള്‍ ഇല്ലാത്തതും രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണ്.
കൊവിഡ് പിടിമുറുക്കിയതോടെ വിദേശരാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കി തുടങ്ങി. ഇന്ത്യയില്‍ നിന്നെത്തിയവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈയിനാണ് ഫ്രാന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ, യുകെ, കാനഡ തുടങ്ങി രാജ്യങ്ങളും യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. യുഎസില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ വാക്‌സിനെടുത്താല്‍ പോലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ് നിര്‍ദേശിച്ചിട്ടുണ്ട്.
Read More; ഇന്ത്യൻ വിമാനങ്ങളെ വിലക്കി കാനഡയും