പാരീസ്: ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,713 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2.3 ദശലക്ഷത്തിലധികമായി. ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന 831 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56,352 ആയി.ഫ്രാൻസ്, ചൈന, റഷ്യ, യുകെ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
അതേസമയം, ഇന്ത്യയിൽ 26,567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,03,770 ആയി ഉയർന്നു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 91.78 ലക്ഷമാണ്. 385 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,40,958 ആയി. രോഗമുക്തി നിരക്ക് 94.59 ശതമാനമായപ്പോൾ മരണനിരക്ക് 1.45 ശതമാനമായി കുറഞ്ഞു. 3,83,866 പേർ ചികിത്സയിൽ തുടരുന്നു.