ETV Bharat / entertainment

കണക്കില്‍പ്പെടാത്ത പണം; നടനും എഎംവിഐയുമായ കെ മണികണ്‌ഠന് സസ്‌പെന്‍ഷന്‍ - AMVI K MANIKANDAN SUSPENDED

ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളില്‍ മണികണ്‌ഠന്‍ വേഷമിട്ടിട്ടുണ്ട്

ACTOR AND AMVI K MANIKANDAN  K MANIKANDAN SUSPENDED BY MVD  കെ മണികണ്‌ഠന് സസ്പെന്‍ഷന്‍  അനധികൃത പണം കെ മണികണ്‌ഠന്‍
ക്യാഷ് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 3, 2024, 1:43 PM IST

Updated : Dec 3, 2024, 2:58 PM IST

പാലക്കാട്: കണക്കില്‍പ്പെടാത്ത ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എ എംവി ഐയും നടനുമായ കെ മണികണ്‌ഠന് സസ്‌പെന്‍ഷന്‍. ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്‌റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടര്‍ കാസർകോട് സ്വദേശിയുമാണ് എം മണികണ്‌ഠന്‍. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്.

ഒക്‌ടോബര്‍ 29 ന് ഒറ്റപ്പാലത്ത് തോട്ടക്കരയിലെ വാടക വീട്ടിലും കാസർകോടുള്ള വീട്ടിലും എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ പരിശോധന നടത്തിയിരുന്നു. ഇതില്‍ 1,90000 രൂപ പിടികൂടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ നിരവധി രേഖകളും തെളിവുകളും മൊബൈല്‍ ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോഴിക്കോട്ടെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ് ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെയായിരുന്നു പരിശോധന.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രാവിലെ പത്തരയോടെ പൂര്‍ത്തിയാക്കിയ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല.

അതേ സമയം വീടു പണിക്കായി വായ്‌പയെടുത്ത പണമാണിതെന്നും ഇതിന് രേഖയുണ്ടെന്നുമാണ് മണികണ്ഠന്‍റെ പ്രതികരണം.

ഒറ്റപ്പാലത്തെ വാടക വീട്ടില്‍ മണിക്കൂറുകളോളം നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന പണം കണ്ടെത്തിയതെന്ന് വിജിലന്‍സ് പി ആര്‍ ഒ അറിയിച്ചത്.

ആറരമണിക്കൂറോളം നീണ്ട പരിശോധനയായിരുന്നു നടത്തിയത്. റിപ്പോര്‍ട്ട് തലശേരി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പി ആര്‍ ഒ നേരത്തെ അറിയിച്ചിരുന്നു.

ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളില്‍ മണികണ്‌ഠന്‍ വേഷമിട്ടിട്ടുണ്ട്.

Also Read:ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യമേരി വര്‍ഗീസിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി

Last Updated : Dec 3, 2024, 2:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.