ETV Bharat / state

അപകടം വിളിച്ചുവരുത്തല്ലേ... മഴക്കാലത്ത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

മഴക്കാലത്ത് ഡ്രൈവേഴ്‌സിന് മുന്നറിയിപ്പുമായി എംവിഡിയും കേരള പൊലീസും രംഗത്ത്.

VEHICLE USE DURING MONSOON  ROAD SAFETY AUTHORITY  മോട്ടോർ വാഹനവകുപ്പ്  INSTRUCTION FOR DRIVERS
Representative Image (ANI)
author img

By ETV Bharat Kerala Team

Published : 18 hours ago

വാഹനാപകടങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് മഴക്കാലത്താണ്. വണ്ടി തെന്നിമറിഞ്ഞും, മഴമൂലം കാഴ്‌ച മങ്ങി കൂട്ടിയിടിച്ചും അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ നമ്മൾ അൽപം ഒന്നു ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവയ്‌ക്കുകയാണ് കേരള പൊലീസ്.

മഴക്കാലത്ത് ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • വാഹനങ്ങളുടെ വേഗത പരമാവധി കുറയ്ക്കുക: റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള്‍ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി വേഗത കുറച്ച് വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്‌റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതുമെല്ലാം അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററിൽ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാകും നല്ലത്.
VEHICLE USE DURING MONSOON  ROAD SAFETY AUTHORITY  മോട്ടോർ വാഹനവകുപ്പ്  INSTRUCTION FOR DRIVERS
Representative Image (ETV Bharat)
  • ഹെഡ് ലൈറ്റ് ലോ ബീമിൽ ഓണാക്കി വാഹനം ഓടിക്കുക: വാഹനം ബൈക്കായാലും കാറായാലും ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ ലോ ബീമിൽ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്‌ലൈറ്റ് സഹായിക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതും നല്ലതാണ്.

  • ടയറുകള്‍ ശ്രദ്ധിക്കുക: മഴക്കാലത്തിന് മുമ്പ് ടയറിന്‍റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കുന്നതിനായി തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് നല്ലതല്ല. തേയ്‌മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. അലൈൻമെന്‍റും വീല്‍ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദം നിശ്ചിത അളവില്‍ നിലനിർത്തുകയും വേണം.

  • മുൻകരുതല്‍ നല്ലതാണ്: ഹെഡ്‌ലൈറ്റ്, വൈപ്പര്‍, ഇൻഡിക്കേറ്റര്‍, ബ്രേക്ക് ലൈറ്റ്, ഹാൻഡ് ബ്രേക്ക് തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധിക്കണം.
  • വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്ര വേണ്ട: വലിയ വാഹനങ്ങളുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്‌ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂർണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.

  • ശക്തമായ മഴക്കാലത്ത് യാത്ര ഒഴിവാക്കുക: മഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിർത്തിയിട്ട് അൽപനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മഴക്കാല യാത്രകള്‍ സുരക്ഷിതമാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പും പങ്കുവച്ചിട്ടുണ്ട്. മഴക്കാലത്ത് കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉത്തമമെന്നാണ് എംവിഡി പറയുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാന്‍ സഹായിക്കുമെന്നും എംവിഡി അറിയിച്ചു.

റോഡിലെ വെള്ളക്കെട്ടിന് മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അപകടകരമായ ജലപാളി പ്രവര്‍ത്തനം (അക്വാപ്ലെയിനിങ്) എന്ന പ്രതിഭാസത്തിന് കാരണമായേക്കാമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി.

എംവിഡിയുടെ മഴക്കാല മുന്നറിയിപ്പ്

  • ഓടുന്ന ഇരുചക്രവാഹനത്തിൽ കുട നിവർത്താൻ പാടില്ല: ഓടുന്ന ഇരുചക്ര വാഹനങ്ങളിൽ കുട നിവർത്തി ഉപയോഗിച്ചാൽ 'പാരച്യൂട്ട് എഫക്‌ട്' മൂലം അപകടം സൃഷ്‌ടിച്ചേക്കാമെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഓർമപ്പെടുത്തുന്നത്.
  • വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.
  • ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികില്‍ ഹാസാര്‍ഡസ് വാണിങ് ലാമ്പ് ഓണ്‍ ചെയ്‌ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.

  • മഴക്കാലത്ത് സഡന്‍ ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കാൻ സഹായിക്കും.
  • മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.

  • വെള്ളക്കെട്ടിലൂടെ പോകേണ്ടി വരുമ്പോള്‍ ഫസ്‌റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്‌റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം.
  • ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്‌റ്റ് ഗിയറില്‍ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നുരണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
  • വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക.
VEHICLE USE DURING MONSOON  ROAD SAFETY AUTHORITY  മോട്ടോർ വാഹനവകുപ്പ്  INSTRUCTION FOR DRIVERS
Representative Image (ANI)
  • മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും, വേഗത കൂട്ടാതെ സമയം കണക്കാക്കി മുന്‍കൂട്ടി യാത്രതിരിക്കുക.
  • പാര്‍ക്ക് ചെയ്‌തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും വാഹനം സ്‌റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. വിവരം സര്‍വ്വീസ് സെന്‍ററില്‍ അറിയിക്കുക.
  • മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
  • വാഹനത്തിന്‍റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

Also Read: ലംഘിച്ചാല്‍ കനത്ത പിഴ; പുതിയ പരിഷ്‌ക്കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.