ഹൈദരാബാദ്: ഡിസംബർ 8ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മെഹിദി ഹസൻ മിറാസ് ബംഗ്ലാദേശ് ടീമിനെ നയിക്കും. നജ്‌മുല്‍ ഹൊസൈൻ ഷാന്‍റോയ്ക്ക് പരുക്ക് ഭേദമാകാത്തതിനാൽ ടീമിൽ നിന്ന് പുറത്തായി. അടുത്തിടെ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ദേശീയ ടീമിനെ നയിച്ച മെഹിദി ഏകദിന ടീമിന്‍റെ ചുമതല ഏറ്റെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടംകൈയ്യൻ ബാറ്റര്‍ അഫീഫ് ഹൊസൈൻ ധ്രുബോ ഒരു വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം ന്യൂസിലൻഡ് പര്യടനത്തിലാണ് 25-കാരൻ അവസാനമായി ബംഗ്ലാ കടുവകൾക്ക് വേണ്ടി കളിച്ചത്. അഫ്‌ഗാനിസ്ഥാൻ പരമ്പരയുടെ ഭാഗമായിരുന്ന സക്കീർ ഹസൻ ടീമിൽ തന്‍റെ സ്ഥാനം നിലനിര്‍ത്തി.
അഫ്‌ഗാനെതിരേ അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത നഹിദ് റാണയും ടീമിൽ തുടരും. ഞരമ്പിന് പരിക്കേറ്റതിനെ തുടർന്ന് ടൗഹിദ് ഹൃദോയ് ടീമിൽ നിന്ന് പുറത്തായി. രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം മെഡിക്കൽ സംഘം താരത്തിന്‍റെ അവസ്ഥ പരിശോധിക്കും.
ഹൃദ്യോയ് തന്‍റെ വലത് ഞരമ്പിലെ വേദനയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. തുടർന്ന് രോഗാവസ്ഥയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിശ്രമം അനുവദിക്കുകയായിരുന്നു. കളിക്കാനുള്ള താരത്തിന്‍റെ സന്നദ്ധത നിർണ്ണയിക്കാൻരണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും വിലയിരുത്തുമെന്ന് ബിസിബി സ്പോർട്സ് ഫിസിഷ്യൻ മൊൺസുർ ഹുസൈൻ ചൗധരി പറഞ്ഞു.
Mehidy Hasan Miraz leads Bangladesh in the absence of Najmul Hossain Shanto for their upcoming ODI series against West Indies 🏏
— ICC (@ICC) December 3, 2024
More 👉 https://t.co/wrVF9Vr0Wh#WIvBAN pic.twitter.com/tAyxnqY5fW
ഷാക്കിബ് അൽ ഹസൻ ടീമിൽ നിന്ന് പുറത്തായി. ഷെയ്ഖ് ഹസീനയുടെ സർക്കാരിനെതിരായ അക്രമാസക്തമായ പ്രതിഷേധം മൂലം രാജ്യത്ത് ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മിർപൂരിൽ നടന്ന വിടവാങ്ങൽ ടെസ്റ്റും ഓൾറൗണ്ടറിന് നഷ്‌ടമായി.
ബംഗ്ലാദേശ് ഏകദിന ടീം
മഹിദി ഹസൻ മിറാസ് (ക്യാപ്റ്റൻ), ലിറ്റൺ കുമാർ ദാസ് (ഡബ്ല്യുകെ), തൻസീദ് ഹസൻ തമീം, സൗമ്യ സർക്കാർ, പർവേസ് ഹൊസൈൻ ഇമോൺ, മഹ്മൂദുള്ള റിയാദ്, ജാക്കർ അലി അനിക്, അഫീഫ് ഹൊസൈൻ ധ്രുബോ, റിഷാദ് ഹൊസൈൻ, നസുമ് അഹമ്മദ്, തസ്കിൻ അഹമ്മദ്, തസ്കിൻ അഹമ്മദ് , തൻസിം ഹസൻ സാക്കിബ്, നഹിദ് റാണ.
Also Read: പിവി സിന്ധു വിവാഹിതയാവുന്നു; ചടങ്ങ് ഡിസംബർ 22ന് ഉദയ്‌പൂരിൽ