ETV Bharat / international

ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ മരിച്ചത് 218 പേര്‍

author img

By

Published : May 2, 2020, 10:17 AM IST

144 പേരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ജെറോം സോളമന്‍ പറഞ്ഞു. ഇതോടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 7200 ആയി.

France reports lowest daily virus toll in five weeks
ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ മരിച്ചത് 218 പേര്‍

പാരിസ്: ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ മരിച്ചത് 218 പേരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 144 പേരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ജെറോം സോളമന്‍ പറഞ്ഞു.

ഇതോടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 7200 ആയി. മാര്‍ച്ച് 23നാണ് രാജ്യത്ത് ഏറ്റവും കുറവ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. 186 ആയിരുന്നു അന്നത്തെ കണക്ക്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. 24594 പേരാണ് ഫ്രാന്‍സില്‍ മാത്രം മരിച്ചത്. 140000-ല്‍ കൂടുതല്‍ പേര്‍ യൂറോപ്പില്‍ മരിച്ചു. മെയ് 11 വരെ രാജ്യത്ത് ശക്തമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.