പാരിസ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാൻസിൽ 42,619 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 45,08,575 ആയി. 190 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 94,465 ആയി. ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 27,259 ആയി. ഇവയിൽ ഗുരുതരാവസ്ഥയിലുള്ള 25 രോഗികളെ വെന്‍റിലേറ്ററുകളിൽ പ്രവേശിപ്പിച്ചു.
4,791 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. രാജ്യത്തെ മുഴുവൻ ആളുകളിൽ, പ്രായപൂർത്തിയായവരുടെ 14.3 ശതമാനം പേർക്ക് ഒരു ഡോസ് വീതവും 5.1 ശതമാനം പേർക്ക് രണ്ട് ഡോസ് വീതവും വാക്‌സിൻ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.