റോം: ഇറ്റലിയിലെ സാർഡിനിയ ദ്വീപിലെ ന്യൂറോ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിച്ചതായും ഒരാളെ കാണാതായതായും റിപ്പോർട്ടുകൾ.
ശനിയാഴ്‌ച പുലർച്ചെ ഉണ്ടായ കനത്ത മഴയെ തുടർന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ന്യൂറോ പ്രവിശ്യയിലെ ബിറ്റി നഗരത്തിലാണ് ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടുന്നത്. നഗരത്തിലെ വൈദ്യുതി തടസവും ഇന്റർനെറ്റ് ലഭ്യതയുടെ അഭാവവും രക്ഷാപ്രവർത്തനത്തെ വളരെയധികം ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഒരു പ്രദേശവാസിയെ വീട്ടിൽ മുങ്ങിമരിച്ച നിലയിലും ഒരാളെ മണ്ണിടിച്ചിലിനെ തുടർന്ന് ട്രക്കിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. തൊണ്ണൂറു വയസുള്ള സ്ത്രീയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
വെള്ളപ്പൊക്കത്തെ തുടർന്ന് സ്‌കൂളുകളും പാർക്കുകളും അടയ്ക്കാൻ അധികൃതർ തീരുമാനിച്ചതായും ഞായറാഴ്‌ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ.