മോസ്കോ: റഷ്യൻ നിരോധനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഫേസ്ബുക്ക്. വിമർശകരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങള്‍ക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കാനും, ആശയങ്ങൾ പങ്കു വയ്ക്കാനുമുള്ള അവകാശത്തെയാണ് റഷ്യ ഹനിക്കുന്നതെന്നും ഫേസ്ബുക്ക് ആരോപിച്ചു.
യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് വിവേചനപരമായി പ്രവർത്തിക്കുന്നുവെന്നും, യൂറോപ്യൻ യൂണിയൻ യുക്രൈൻ യു.കെ എന്നിവിടങ്ങളിൽ റഷ്യൻ മാധ്യമങ്ങളെ നിയന്ത്രിച്ച നീക്കത്തിനെതിരായ മറുപടിയാണ് ഇതെന്നും ടെലികോം റെഗുലേറ്റർ റോസ്‌കോംനാഡ്‌സോർ അറിയിച്ചു.
റഷ്യൻ സർക്കാർ, വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനിടയിലാണ് ഈ പുതിയ നീക്കം. യൂറോപ്യൻ യൂണിയനിലെ റഷ്യൻ സ്റ്റേറ്റ് പ്രൊപ്പഗണ്ട ഔട്ട്‌ലെറ്റുകളായ RT, സ്പുട്നിക് എന്നിവയിലേക്കുള്ള പ്രവേശനം ഫേസ്ബുക്ക് ഉടമ മെറ്റ തടഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി.
റഷ്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്തുന്നത് സാധ്യമാക്കാന്‍ തങ്ങളെകൊണ്ട് ആവുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഫേസ് ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ പ്രസിഡന്‍റ് നിക്ക് ക്ലെഗ് പറഞ്ഞു. റഷ്യന്‍ സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ സ്പുടിനിക്കിനേയും, ന്യൂസ് ചാനലായ റഷ്യ ടുഡേയേയും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
റഷ്യന്‍ സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലേബല്‍ ചെയ്ത് നിയന്ത്രിക്കുമെന്ന് ട്വിറ്ററും വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. റഷ്യ യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളൊച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്യുന്നു എന്നാണ് അമേരിക്കയുടെ ആരോപണം.
ALSO READ: നാറ്റോയ്‌ക്കെതിരെ സെലെൻസ്‌കി: 'റഷ്യയ്ക്ക് പച്ചക്കൊടി കാണിക്കുന്നു'