പാരിസ്: കൊവിഡ് 19 ബാധിച്ച് യൂറോപ്പിൽ 30000 ആളുകൾ മരിച്ചതായി റിപ്പോർട്ട്. ഇറ്റലിയിലും സ്പെയിനിലുമാണ് ഏറ്റവുമധികം ആളുകൾ മരിച്ചത്. എ.എഫ്.പി റിപ്പോർട്ട് അനുസരിച്ച് 458601 പേർക്കാണ് യൂറോപ്പിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 30,063 പേർ മരിച്ചു. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഭൂഖണ്ഡമായി യൂറോപ്പ് മാറിയിരിക്കുകയാണ്.
ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12428 കൊവിഡ് മരണങ്ങളാണ് ഇറ്റലിയിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. സ്പെയിനിൽ 8189 മരണങ്ങളും ഫ്രാൻസിൽ 3523 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.