ബ്രസ്സൽസ്: ബ്രക്സിറ്റിന് ശേഷം അടുത്ത വര്‍ഷം യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും വ്യാപാരക്കരാറുകളും മറ്റ് ബന്ധങ്ങളും തുടരുന്നതില്‍ പ്രതിസന്ധിയുണ്ടാകും. 2020ന് അപ്പുറമുള്ള ഭാവി പരിപാടികള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജനുവരി 31ന് ബ്രിട്ടണ്‍ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകും. അങ്ങനെയാണെങ്കിൽ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സംഘത്തിൽ നിന്ന് പുറത്തുപോകുന്നത് ഇതാദ്യമായിരിക്കും. ഭാവിയിലെ വ്യാപാരം, മത്സ്യബന്ധനം, വിദ്യാഭ്യാസം, ഗതാഗത ബന്ധം എന്നിവയിൽ അവശേഷിക്കുന്ന അംഗങ്ങളും ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള ചർച്ചകൾ അതിന് ശേഷം മാത്രമേ ആരംഭിക്കൂ. തങ്ങള്‍ക്ക് സമയം വളരെ കുറവാണെന്നതില്‍ വലിയ ആശങ്കയുണ്ട് . ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്ർ ചര്‍ച്ചകള്‍ പ്രായോഗിമാണോയെന്നത് ഇരുവിഭാഗങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.
വരുന്ന വര്‍ഷത്തിന്‍റെ മധ്യഭാഗത്ത് വ്യാപാരങ്ങള്‍ക്കുള്ള സ്റ്റോക്ക് എടുക്കുന്നത് ന്യായമാണ്്. പരിവര്‍ത്തന കാലയളവിലേക്ക് ഇളവ് അനുവദിക്കുക അനിവാര്യമാണ്. എക്സിക്യൂട്ടീവ് കമ്മീഷന്റെ നേതാവെന്ന നിലയിൽ ബ്രെക്‌സിറ്റ് ചർച്ചകൾക്കും അംഗരാജ്യങ്ങൾക്കും വേണ്ടി വ്യാപാര ഇടപാടുകൾ ചർച്ച ചെയ്യുന്നതിന് വോൺ ഡെർ ലെയ്നാണ് നേതൃത്വം നല്‍കുന്നത്. വാണിജ്യ കരാറുകള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ എടുക്കാറുണ്ട്. നോ ഡീല്‍ ബ്രക്സിറ്റ് സാഹചര്യം സംജാതമാകുമോയെന്ന് ബിസിനസുകാര്‍ ഭയപ്പെടുന്നു.
വ്യാപാര കരാറുകളില്‍ കാലതാമസം ഉണ്ടാകാന്‍ സമ്മതിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2020 ന് അപ്പുറത്തേക്ക് പരിവർത്തന കാലയളവ് നീട്ടുന്നതിൽ നിന്ന് ബ്രിട്ടീഷ് സർക്കാരിനെ തടയുന്ന ഭേദഗതികൾ ബ്രെക്സിറ്റ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.