ETV Bharat / international

അബി അഹമ്മദ് അലി എന്ന എത്യോപ്യന്‍ നേതാവ്

അയല്‍രാജ്യമായ എറിത്രിയുമായി 20 വര്‍ഷം നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കം പരിഹരിച്ചതാണ് അലിയെ നൊബേലിന് അര്‍ഹനാക്കിയത്

author img

By

Published : Oct 11, 2019, 6:56 PM IST

അബി അഹമ്മദ് അലി എന്ന എത്യോപ്യന്‍ നേതാവ്

അഡിസ് അബാബ (എത്യോപ്യ): 301 പേരിൽ നിന്നാണ് 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവായി 43 കാരനായ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയെ തെരഞ്ഞെടുത്തത്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

2018 ഏപ്രിലിലാണ് അബി അഹമ്മദ് അലി എത്യോപ്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ക്രിസ്ത്യനിയായ അമ്മക്കും മുസ്ലിം അച്ഛനും ജനിച്ച അബി വളര്‍ന്നത് ബെഷാഷാ പട്ടണത്തിലായിരുന്നു. വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത ദരിദ്രകുടുംബത്തില്‍ ജനിച്ച അബി ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ റേഡിയോ ഓപ്പറേറ്റര്‍ ആയി സൈന്യത്തില്‍ പ്രവേശിച്ച അബി അഹമ്മദ് ലെഫ്റ്റനന്‍റ് കേണലായിരിക്കെ സൈന്യം വിട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു.

പ്രധാന മന്ത്രിയായി സ്ഥാനമേറ്റ് ആറുമാസത്തിനുള്ളില്‍ ചിരകാല ശത്രുരാജ്യമായ എറിത്രിയയുമായി സമാധാന ചര്‍ച്ചകളിലേര്‍പ്പെട്ടു. തുടർന്ന് ജയിലില്‍ കഴിയുന്ന വിമതരെ വെറുതെ വിട്ടതും തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തപ്പെട്ടവരെ തിരികെ വിളിച്ചതും അധികാരസ്ഥാനത്തിരുന്നവര്‍ ഇതുവരെ ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പേറ്റ് പറഞ്ഞതുമെല്ലാം അബി അഹമ്മദിന്‍റെ നയതന്ത്ര വിജയമായി.

2009ൽ മുൻ അമേരിക്കൻ പ്രസിഡന്‍ഡന്‍റ് ബറാക് ഒബാമ, 2002ൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ജിമ്മി കാർട്ടർ, 2014ൽ ശിശു വിദ്യാഭ്യാസ പ്രവർത്തക മലാല യൂസഫ്സായ്, 2012ൽ ഐക്യരാഷ്ട്ര സംഘടന, കോഫി അന്നൻ 1979ൽ കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ തുടങ്ങിയവരാണ് ഇതുവരെ സമാദാനത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാക്കൾ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.