പ്രാഗ്(ചെക്ക് റിപ്പബ്ലിക്): ചെക്ക് റിപ്പബ്ലിക്കില്‍ ശക്തമായ ചുഴലിക്കാറ്റിൽ ഒരാൾ മരിച്ചു. 300 ഓളം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ചയാണ് ചെക്ക് റിപ്പബ്ലിക്കിന്‍റെ തെക്കുകിഴക്കൻ പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്.
ഏഴ് ഗ്രാമങ്ങളെയും, ഹൊഡോണിൻ നഗരത്തെയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. നിരവധി ആളുകള്‍ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: കൊവിഡ് മൂന്നാം തരംഗത്തിൽ വലഞ്ഞ് ആഫ്രിക്ക: രോഗികളുടെ എണ്ണത്തിൽ വൻ വർധന
ദുരന്തത്തിൽ 120,000 വീടുകളിലാണ് വൈദ്യുതിയില്ലാതായത്. പ്രാഗ്-ബ്രാട്ടിസ്ലാവ ഹൈവേയിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
ചെക്ക് സൈന്യവും, ചെക്ക്, ഓസ്ട്രിയ, സ്ലോവാക് എന്നിവിടങ്ങളിലെ ഡോക്ടർമാരും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഉൾപ്പെടുന്നു.