ETV Bharat / international

ചിലിയന്‍ എഴുത്തുകാരന്‍ ലൂയിസ് സെപുല്‍വേദ കൊവിഡ് ബാധിച്ച് മരിച്ചു - സെപുല്‍വേദ വാർത്ത

കൊവിഡ് ബാധിച്ച് സ്‌പെയിനില്‍ ചികിത്സയിലിരിക്കെയാണ് ചിലിയന്‍ എഴുത്തുകാന്‍ ലൂയിസ് സെപുല്‍വേദ അന്തരിച്ചത്

Sepulveda dies news  COVID-19 news  deat news  മരണ വാർത്ത  സെപുല്‍വേദ വാർത്ത  കൊവിഡ് 19 വാർത്ത
കൊവിഡ് 19
author img

By

Published : Apr 16, 2020, 9:50 PM IST

മാഡ്രിഡ്: ചിലിയന്‍ എഴുത്തുകാരന്‍ ലൂയിസ് സെപുല്‍വേദ(70) കൊവിഡ് 19 ബാധയെ തുടർന്ന് മരിച്ചു. വൈറസ് ബാധയെ തുടർന്ന് സ്പെയിനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആറ് ആഴ്‌ച മുമ്പാണ് സെപുല്‍വേദക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 25-ന് പോർച്ചുഗലിലെ ബുക്ക് ഫെസ്റ്റില്‍ പങ്കെടുത്ത് മടങ്ങവെ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാർച്ച് 10-ന് അദ്ദേഹത്തിന്‍റെ സ്ഥിതി ഗുരുതരമായെന്ന് സ്‌പെയിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് രാജ്യത്തെ മാധ്യമങ്ങളിലൂടെ സെപുല്‍വേദയുടെ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. സെപുല്‍വേദയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയതായി അധികൃതർ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ മരണത്തില്‍ ഭാര്യയെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

1988ല്‍ പുറത്തിറങ്ങിയ ദി ഓൾഡ് മാന്‍ ഹു റീഡ് ലൗ സ്റ്റോറീസ് എന്ന നോവലിലൂടെയാണ് ലൂയിസ് സെപുല്‍വേദ അന്താരാഷ്‌ട്ര തലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായി മാറിയത്. ഇടത് ചിന്താഗതിക്കാരനായ എഴുത്തുകാരനായ സെപുല്‍വേദക്ക് അതിന്‍റെ പേരില്‍ 1970കളില്‍ ചിലിയന്‍ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതേസമയം സ്‌പെയിനില്‍ കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 19,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 551 പേരാണ് സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.