ലണ്ടൻ: ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ മാൻ ബുക്കർ സമ്മാനം സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്. ആദ്യം പ്രസിദ്ധീകരിച്ച നോവലായ ഷഗ്ഗി ബെയിനാണ് അദ്ദേഹത്തെ പുരസ്കാരാർഹനാക്കിയത്. 1980കളിലെ ഗ്ലാസ്‌ഗോയിൽലെ ഒരു ആൺകുട്ടിയുടെ പ്രക്ഷുബ്ധമായ ജീവിതമാണ് ഷഗ്ഗി ബെയ്ൻ പറയുന്നത്. 50,000 പൗണ്ടാണ് സമ്മാനത്തുക.വ്യാഴാഴ്ച ലണ്ടനിൽ നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഡച്ചസ് ഓഫ് കോൺവാൾ കമീല, മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പട്ടികയിൽ ആറു പേരാണ് ഇത്തവണ ഇടം പിടിച്ചത്. ഡഗ്ലസ് സ്റ്റുവർട്ടിന്‍റെ ‘ഷഗ്ഗി ബെയ്ൻ’ കൂടാതെ അവ്നി ദോശിയുടെ ‘ബൻട് ഷുഗർ’, ബ്രാൻഡൻ ടെയ്‌ലറുടെ റിയൽ ലൈഫ്, ഡയൻ കുക്കിന്‍റെ ‘ദി ന്യൂ വൈൾഡർനെസ്’, സിസി ഡാൻഗെറമ്പായുടെ ‘ദിസ് മോണുബൾ ഡേ’, മാസ മെൻഗിസ്തെയുടെ ‘ദി ഷാഡോ കിങ്’ എന്നിവയായിരുന്നു അവസാന ആറിൽ ഉണ്ടായിരുന്നത്.
നൊബേൽ സമ്മാനത്തിന് ശേഷം സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാൻ ബുക്കർ പ്രൈസ്. ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്‍റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ ആണ് മാൻ ബുക്കർ നൽകുന്നത്.