ETV Bharat / international

സിവിലിയന്മാര്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ

സിവിലിയന്‍ പ്രദേശങ്ങള്‍ ആക്രണമത്തിന് മറയായി ഉപയോഗിക്കുന്ന ഹമാസിന്‍റെ രീതി ശരിയല്ലെന്നും ബ്രിട്ടൺ.

Britain calls on Israel  Israel to act proportionately  Israel issue  Israel attack gaza  ബ്രിട്ടീഷ് സർക്കാർ  ബോറിസ് ജോൺസണ്‍  ഇസ്രയേൽ  ബ്രിട്ടണ്‍  ഹമാസ്  ഗാസ
സിവിലിയന്മാര്‍ അപകടത്തില്‍ പെടുന്നത് ഓഴിവാക്കാണം; ഇസ്രായേലിനോട് ബ്രിട്ടീഷ് സർക്കാർ
author img

By

Published : May 17, 2021, 9:18 PM IST

ലണ്ടന്‍: ഹമാസിനെതിരായ സൈനിക പ്രവർത്തനങ്ങൾ “ആനുപാതിക”മാണെന്ന് ഇസ്രയേൽ ഉറപ്പുവരുത്തണമെന്ന് ബ്രിട്ടീഷ് സർക്കാർ. ഗാസയിലെ മാധ്യമ സ്ഥാപനങ്ങള്‍ക്കും സിവിലിയന്മാര്‍ക്കും നേരെയുള്ള ആക്രമണങ്ങളേയും ബ്രിട്ടീഷ് സര്‍ക്കാര്‍ അപലപിച്ചു. യുഎസും ഐക്യരാഷ്ട്ര സഭയുമായും നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ശനിയാഴ്ച നടന്ന ആക്രമണത്തിൽ അസോസിയേറ്റഡ് പ്രസിന്‍റേയും മറ്റ് മാധ്യമ സ്ഥാപനങ്ങളുടേയും ഓഫീസ് തര്‍ത്തതുമായി ബന്ധപ്പെട്ട് ഇസ്രയേൽ സർക്കാരിൽ നിന്ന് അടിയന്തരമായി കൂടുതൽ വിവരങ്ങൾ തേടുന്നതായും പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ വക്താവ് മാക്സ് ബ്ലെയ്ൻ പറഞ്ഞു.

also read: ബിൽ ഗേറ്റ്‌സിന്‍റെ രാജിക്ക് പിന്നിൽ ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോർട്ട്

“ഗാസയിൽ 23 സ്കൂളുകളും 500 വീടുകളും ആരോഗ്യ സംവിധാനങ്ങളും മാധ്യമ സ്ഥാപനങ്ങളും നശിപ്പിക്കപ്പെടുകയോ, ഭാഗികമായി നശിപ്പിക്കുകയോ ചെയ്തതില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്“ മാക്സ് ബ്ലെയ്ൻ പറഞ്ഞു. സിവിലിയന്മാര്‍ അപകടത്തില്‍ പെടുന്നത് ഓഴിവാക്കാന്‍ ഇസ്രയേൽ‌ എല്ലാ ശ്രമങ്ങളും നടത്തുകയും സൈനിക പ്രവർ‌ത്തനങ്ങൾ‌ ആനുപാതികമായിരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്‍ പ്രദേശങ്ങള്‍ ആക്രണമത്തിന് മറയായി ഉപയോഗിക്കുന്ന ഹമാസിന്‍റെ രീതിയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതേസമയം മാധ്യമ സ്ഥാപനങ്ങള്‍ ഹമാസ് ഉപയോഗപ്പെടുത്തിയതായി ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും തെളിവൊന്നും തന്നെ നല്‍കിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.