മോസ്കോ: ബിബിസി, സിഎന്‍എന്‍, ബ്ലൂംബര്‍ഗ് തുങ്ങിയ അന്താരാഷ്ട്ര വാര്‍ത്തചാനലുകള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സാധ്യമാവാത്ത തരത്തിലുള്ള നിയമം റഷ്യയില്‍ പ്രാബല്യത്തില്‍ വന്നതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് ഈ വാര്‍ത്താചാനലുകള്‍ അറിയിച്ചു.
റഷ്യയില്‍ നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്നും സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സിഎന്‍എന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ബിബിസിയുടെ റഷ്യന്‍ വിഭാഗം റഷ്യയുടെ പുറത്ത് നിന്ന് പ്രവര്‍ത്തിക്കുമെന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിമ് ഡേവി വ്യക്തമാക്കി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം കുറ്റകരമാക്കുന്ന നിയമമാണ് റഷ്യയില്‍ പാസാക്കിയതെന്നും അതുകൊണ്ട് റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയെ കരുതിയാണ് റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ പുതുതായി പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ച് റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവരേയും. റഷ്യയ്ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരേയും പതിനഞ്ച് വര്‍ഷം വരെ തടവില്‍ വെയ്ക്കാന്‍ കഴിയുമെന്ന് ബ്ലൂംബര്‍ഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ALSO READ: 'റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള കാരണം ലളിതമായി പറഞ്ഞാല്‍...': പ്രൊഫ. എം.എൻ കാരശ്ശേരി സംസാരിക്കുന്നു