ജനീവ: കൊവിഡ് ചികിത്സാരീതികൾ വര്‍ധിപ്പിക്കുന്നതിനും വാക്‌സിൻ നിര്‍മാണത്തിനും വൻ തുക ചെലവാക്കേണ്ടി വരുമെന്ന് വിദഗ്‌ധര്‍. ഇപ്പോൾ വലിയ നിക്ഷേപം നടത്താതിരിക്കുന്നത് പിന്നീട് കൂടുതല്‍ ചെലവുകൾക്ക് കാരണമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടനയും സഖ്യകക്ഷികളും കൊവിഡ് വാക്‌സിൻ നിര്‍മാണ പ്രവര്‍ത്തനങ്ങൾ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തു. ലോകത്ത് കൊവിഡ് ചികിത്സാ ഉപകരണങ്ങളും വാക്‌സിനും ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് ചെലവില്ലാതെ എത്തിക്കാൻ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന് 2021 അവസാനത്തോടെ 31 ബില്യൺ യുഎസ് ഡോളറിലധികം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക് അടുക്കുകയാണ്. 95,27,125 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 4.85 ലക്ഷം പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്.