പോർട്ട്മക്വാരി: ഓസ്ട്രേലിയയില്‍ കാട്ടുതീ മൂലം ദുരിതത്തിലായ വന്യജീവികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ 50 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു.
തീ പടര്‍ന്ന് പിടിക്കുന്നത് മൂലം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍.
1.25 ബില്യൺ വന്യമൃഗങ്ങൾ തീപിടിത്തത്തിൽ ഇല്ലാതായെന്നാണ് ഡബ്ല്യുഡബ്ല്യുഎഫ്- ഓസ്‌ട്രേലിയ സംരക്ഷണ സംഘത്തിന്‍റെ കണക്ക്.
കോലകള്‍, കംഗാരു, വാലാബീസ് തുടങ്ങി ജീവികള്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് 100,000 മുതൽ 200,000 വരെ കോലകളുണ്ടായിരുന്നുവെന്ന് ഡബ്ല്യുഡബ്ല്യുഎഫ് കണക്കാക്കുന്നു.
നിലവിലെ കണക്ക് പ്രകാരം തെക്കൻ ഓസ്‌ട്രേലിയക്ക് പുറത്തുള്ള കംഗാരു ദ്വീപിൽ 25,000ഉം വടക്കുപടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിൽ 8,000ഉം കോലകളാണ് കാട്ടുതീയില്‍ നശിച്ചത്.