ETV Bharat / international

റഷ്യന്‍ ആക്രമണത്തില്‍ ഇതിനകം 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടു ; കണക്ക് പുറത്തുവിട്ട് യുഎന്‍

റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ ആകെ 240 യുക്രൈന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് യുഎന്‍

russia ukraine conflict  russia ukraine war  russia ukraine crisis  civilians killed in ukraine  un report of ukraine civilians death  റഷ്യ യുക്രൈന്‍ ആക്രമണം  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ സംഘര്‍ഷം  റഷ്യന്‍ ആക്രമണം മരണം  യുക്രൈന്‍ പൗരര്‍ കൊല്ലപ്പെട്ടു
റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടു; കണക്ക് പുറത്തുവിട്ട് യുഎന്‍
author img

By

Published : Feb 27, 2022, 7:39 AM IST

ജെനീവ (സ്വിറ്റ്‌സര്‍ലണ്ട്) : റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ ഇതുവരെ 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്ര സഭ. റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ ആകെ 240 യുക്രൈന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യഥാർഥ കണക്കുകൾ ഇതില്‍ കൂടുതലാണെന്ന് വിശ്വസിക്കുന്നുവെന്നും യുഎന്‍ കൂട്ടിച്ചേര്‍ത്തു.

യുഎൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സാണ് (ഒസിഎച്ച്എ) കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തെ അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചത് ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതിയോ വെള്ളമോ ലഭിക്കാത്ത സാഹചര്യത്തിന് ഇടയാക്കിയെന്നും ഒസിഎച്ച്ഒ അറിയിച്ചു. വടക്ക്, കിഴക്ക്, തെക്കന്‍ യുക്രൈനിലാണ് ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയത്.

Also read: നടുക്കുന്ന ചിത്രങ്ങൾ: യുദ്ധം ബാക്കിയാക്കുന്നത്, അഭയാർഥികളാകാൻ വിധിക്കപ്പെട്ട ജനത

ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലും 25 പേർ കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്ന പ്രാഥമിക കണക്ക് വെള്ളിയാഴ്‌ച യുഎന്‍ പുറത്തുവിട്ടിരുന്നു. അതേസമയം, റഷ്യന്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 198 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റെന്നും യുക്രൈന്‍ ആരോഗ്യമന്ത്രി വിക്‌ടര്‍ ലിയാഷ്‌കോ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.