റോം: വടക്കൻ ഇറ്റലിയിൽ കേബിൾ കാർ അപകടം. അപകടത്തിൽ ഇതുവരെ 12 മൃതദേഹങ്ങൾ ലഭിച്ചു. 13 പേർ കേബിൾ കാറിൽ ഉണ്ടായിരുന്നു എന്നാണ് നിഗമനം. നേരത്തെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം രണ്ട് കുട്ടികളെ ഗുരുതരാവസ്ഥയിൽ ടൂറിനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ട്രെസ ഗ്രാമത്തെയും മൊട്ടാരോൺ പർവതത്തെയും ബന്ധിപ്പിക്കുന്ന കേബിൾ വേയിലാണ് അപകടം നടന്നത്.
Also Read: നൈരാഗോംഗോ അഗ്നിപർവത സ്‌ഫോടനം; മരണം 13 ആയി
കൊവിഡ് ലോക്ക് ഡൗൺ സമയത്ത് ഈ ലൈൻ അടച്ചിരുന്നു. ഏകദേശം ഒരു മാസം മുമ്പാണ് വീണ്ടും കേബിൾ വേ തുറന്നത്. കേബിൾ വേയിൽ അറ്റകുറ്റപ്പണികൾ വർഷങ്ങൾക്കുമുമ്പാണ് അവസാനമായി നടത്തിയത്. രണ്ട് വർഷമെടുത്തായിരുന്നു അന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
Also Read: ന്യൂജേഴ്‌സിയിൽ വെടിവയ്‌പ്; രണ്ട് മരണം, 12 പേർക്ക് പരിക്ക്