ജനീവ: യുക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശത്തിൽ 102 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും 304 പേർക്ക് പരിക്കേറ്റെന്നും ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷെലെറ്റ്. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും ഷെല്ലിങ്, റോക്കറ്റ് ആക്രമണം, വ്യോമാക്രമണം തുടങ്ങിയവയിലാണ് കൊല്ലപ്പെട്ടതെന്നും യഥാർഥ കണക്ക് ഇതിൽ നിന്നെല്ലാം വളരെ വലുതാകാമെന്നും മിഷേൽ ബാഷെലെറ്റ് വ്യക്തമാക്കി.
യുക്രൈനിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് 5,00,000ത്തിൽപരം ആളുകളാണ് പലായനം ചെയ്‌തതെന്നും യുഎൻ അഭയാർഥി ഏജൻസി തലവൻ അറിയിച്ചു.
അതേ സമയം റഷ്യൻ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 16 ആയെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കി അറിയിച്ചു. 45 കുട്ടികൾക്ക് ഇതുവരെ പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
READ MORE: യുദ്ധത്തിന്‍റെ ദുരിതക്കാഴ്ച: ജനിച്ച നാടും വീടും വിട്ടോടുന്ന യുക്രൈൻ ജനത