ലണ്ടൻ: ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) അംഗീകാരം ലഭിച്ചതോടെ അസ്ട്രസെനെക ഓക്സ്ഫോർഡ് കൊവിഡ് വാക്സിൻ - എഇസെഡ്‌ഡി 1222 അമേരിക്കയിൽ പരീക്ഷണം പുനരാരംഭിച്ചു. ആഗോളതലത്തിൽ ക്ലിനിക്കൽ പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും എഫ്‌ഡിഎ അവലോകനം ചെയ്യുകയും പരീക്ഷണം പുനരാരംഭിക്കുന്നത് സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തു. വാക്സിന്‍റെ മൂന്നാം ഘട്ട പരിശോധനയിൽ യുകെയിൽ നിന്നുള്ള വോളന്‍റിയറായ വ്യക്തിയിൽ പ്രതികൂല പ്രതികരണം ഉണ്ടായതിനെ തുടർന്ന് സെപ്റ്റംബർ ആറ് മുതൽ യുഎസ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അസ്ട്രസെനെകയുടെ കൊവിഡ് വാക്സിൻ മൂന്നാം ഘട്ടത്തിന്‍റെ പരീക്ഷണങ്ങൾ സെപ്റ്റംബർ അവസാനത്തോടെ യുകെയിൽ പുനരാരംഭിച്ചു. കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി ആസ്ട്രസെനെകയും ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ആഗോളതലത്തിൽ 4,20,20,333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം യുഎസിൽ പുനരാരംഭിച്ചു - അസ്ട്രസെനെക ഓക്സ്ഫോർഡ് കൊവിഡ് വാക്സിൻ
ആഗോളതലത്തിൽ ക്ലിനിക്കൽ പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും എഫ്‌ഡിഎ അവലോകനം ചെയ്യുകയും പരീക്ഷണം പുനരാരംഭിക്കുന്നത് സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തു