ലണ്ടൻ: ബ്രിട്ടന്‍റെ ദേശീയ ആരോഗ്യ സേവന (എൻഎച്ച്എസ്)ത്തിന് നൽകാനുള്ള പണം കണ്ടെത്താൻ 99 കാരനായ സൈനികൻ തന്‍റെ തോട്ടം മുഴുവൻ നൂറ് തവണ നടന്ന് 12 മില്യൺ പൗണ്ടിലധികം (14 മില്യൺ ഡോളർ) സമാഹരിച്ചു. ക്യാപ്റ്റൻ ടോം മൂർ അദ്ദേഹത്തിന്‍റെ 100-ാം ജന്മദിനം എത്തുന്നതിന് മുമ്പ് വാക്കർ ഉപയോഗിച്ച് നടന്നാണ് പണം സമാഹരിച്ചത്. ഇടുപ്പ് തകർന്ന് ചികിത്സയിലായിരുന്നപ്പോൾ തനിക്ക് ലഭിച്ച സേവനം അവിശ്വസനീയമാണെന്നും അതിനാൽ തന്നെ കൊവിഡ് രോഗികളെ ചികിത്സിക്കുന്നവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ 25 മീറ്റർ നീളമുള്ള തോട്ടത്തിൽ ചുറ്റിക്കറങ്ങി 1000 പൗണ്ടസ് സമാഹരിക്കുക എന്നതായിരുന്നു മൂറിന്‍റെ ലക്ഷ്യം. എന്നാൽ, അദ്ദേഹത്തിന്‍റെ പ്രയത്‌നത്തിന് പ്രതീക്ഷിച്ചതിനേക്കാൾ പണം സമാഹരിക്കാനായി. നിരവധി സെലിബ്രിറ്റികളും ആരോഗ്യപ്രവർത്തകരും ക്യാപ്റ്റൻ ടോം മൂറിനെ പിന്തുണച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ ധീരമായി പോരാട്ടം നടത്തിയ ക്യാപ്റ്റൻ ടോം മൂറിന്‍റെ ധനസഹായത്തിന് എൻഎച്ച്എസും നന്ദി അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് സൈനികൻ സമാഹരിച്ചത് 14 മില്യൺ ഡോളർ - british military man
ക്യാപ്റ്റൻ ടോം മൂർ എൻഎച്ച്എസിനായി തന്‍റെ തോട്ടം മുഴുവൻ നൂറ് തവണ നടന്ന് 12 മില്യൺ പൗണ്ടിലധികം (14 മില്യൺ ഡോളർ) സമാഹരിച്ചു