ETV Bharat / international

യുക്രൈനിലെ സുമിയിൽ കുടുങ്ങിയ 650ലധികം വിദ്യാർഥികളെ ഒഴിപ്പിച്ചു - ഓപ്പറേഷൻ ഗംഗ

പ്രത്യേക ട്രെയിനുകളിൽ അതിർത്തി കടത്തുന്ന ഇവരെ പ്രത്യേക വിമാനങ്ങളിൽ നാളെ (10.3.2022) ഇന്ത്യയിൽ എത്തിക്കും.

More than 650 students stranded in Ukraine city Sumi have been evacuated  650 students stranded in Ukraine Sumi evacuated  russia Ukraine war  Ukraine india evacuation  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു  സുമിയിൽ കുടുങ്ങിയ 650ലധികം വിദ്യാർഥികളെ ഒഴിപ്പിച്ചു  യുക്രൈൻ റഷ്യ യുദ്ധം  ഓപ്പറേഷൻ ഗംഗ  indian students stranded in ukraine
യുക്രൈനിലെ സുമിയിൽ കുടുങ്ങിയ 650ലധികം വിദ്യാർഥികളെ ഒഴിപ്പിച്ചു
author img

By

Published : Mar 9, 2022, 7:57 AM IST

സുമി: യുദ്ധഭൂമിയായ യുക്രൈനിലെ സുമി നഗരത്തിൽ നിന്ന് 650ലധികം ഇന്ത്യൻ വിദ്യാർഥികളെ ചൊവ്വാഴ്‌ച ഒഴിപ്പിച്ചു. ബസുകളിൽ പോൾട്ടാവയിലെത്തിച്ച വിദ്യാർഥികൾ പ്രത്യേക ട്രെയിനുകളിൽ അതിർത്തി കടത്തും. തുടർന്ന് ഇവരെ പ്രത്യേക വിമാനങ്ങളിൽ നാളെ (10.3.2022) ഇന്ത്യയിലേക്കും മറ്റുള്ളവരെ അതത് രാജ്യങ്ങളിലേക്കും എത്തിക്കും.

സുമി ഒഴിപ്പിക്കലിന്‍റെ നാൾവഴികൾ

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ സുമിയിൽ ഇന്ത്യയിലെ അടക്കം വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ സംഘർഷങ്ങളുടെയും ആക്രമണങ്ങളുടെയും വേദിയായി സുമി മാറുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി, റഷ്യ-യുക്രൈൻ സൈന്യങ്ങൾ തമ്മിലുള്ള ഷെല്ലാക്രമണത്തിനും തുടർച്ചയായ വെടിവയ്പ്പിനും സുമി സാക്ഷ്യം വഹിക്കുകയാണ്. ഇതിനിടയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരും മറ്റ് അന്താരാഷ്‌ട്ര വിദ്യാർഥികളും സോഷ്യൽ മീഡിയ വഴി തങ്ങളെ ഒഴിപ്പിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ യുദ്ധമേഖലയിൽ ഒഴിപ്പിക്കലിനുള്ള സുരക്ഷിതമായ പാതയില്ലാത്തതിനാൽ ഇന്ത്യൻ മിഷനും ടീം അംഗങ്ങളും തീർത്തും നിസഹായരായിരുന്നു. ഒരു ഘട്ടത്തിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിന് പോലും ബുദ്ധിമുട്ട് നേരിട്ടു. മാത്രമല്ല, റഷ്യയും യുക്രൈനും വെടിനിർത്തൽ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെ നഗരത്തിലും പരിസരത്തും തുടർച്ചയായ ബോംബാക്രമണങ്ങൾ ഉണ്ടായി.

അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ച മാർച്ച് ഏഴിന്, തുടർച്ചയായ ഷെല്ലാക്രമണവും നിരവധി അപകടസാധ്യതകളും ഉൾപ്പെട്ടതിനാൽ വിദ്യാർഥികളെ സുരക്ഷിതമായ മാർഗത്തിലൂടെ ഒഴിപ്പിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടുവെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും വിദ്യാർഥികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. ഉന്നതതലത്തിൽ വിഷയം കൈകാര്യം ചെയ്തു.

ഇന്ത്യയുടെ ഇടപെടൽ ഫലം കണ്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാദ്മിർ പുടിനുമായും യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കിയുമായും സംസാരിച്ചു. പ്രധാനമന്ത്രിയുടെ ഇടപെടലിനു പിന്നാലെ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് ഇരു നേതാക്കളും ഉറപ്പ് നൽകി. മറുവശത്ത് റഷ്യയുടെയും യുക്രൈന്‍റെയും മറ്റ് അയൽരാജ്യങ്ങളുടെയും പ്രതിനിധികളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഈ രാജ്യങ്ങളുടെ അംബാസഡർമാരുമായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി.

കൂടാതെ ഒഴിപ്പിക്കലിന് സഹായം ആവശ്യപ്പെട്ട് ജനീവയിലെയും യുക്രൈനിലെയും റെഡ് ക്രോസുമായും ഇന്ത്യ ബന്ധപ്പെട്ടുകൊണ്ടിരുന്നു. യുക്രൈനിലെ ഇന്ത്യൻ അംബാസഡറും സംഘവും പ്രാദേശിക അധികാരികളുമായി നിരന്തരം ആശയവിനിമയം നടത്തി. തുടർന്ന് ഒറ്റപ്പെട്ട ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാനുള്ള ക്രമീകരണങ്ങൾ യുക്രൈന്‍റെ ഇരുവശത്തും റഷ്യൻ അതിർത്തിയിലും നടന്നു.

ALSO READ: യുക്രൈനിൽ അഞ്ചിടങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

യുദ്ധം നാശം വിതച്ച മേഖലയിൽ ബസുകളിൽ ഒഴിപ്പിക്കൽ നടത്തിയതും കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് അധികൃതർ പറയുന്നു. റഷ്യൻ ഭാഗത്തേക്ക് വാഹനമോടിക്കാൻ യുക്രൈൻ ഡ്രൈവർമാർ തയാറായില്ല. തുടർന്ന് ബസുകൾക്കുള്ള പ്രാദേശിക ക്രമീകരണങ്ങൾ നടത്തി. യുക്രൈനിൽ നിന്ന് ഇന്ത്യ എസ്‌കോർട്ട് ആവശ്യപ്പെട്ടതായും എന്നാൽ അതിന് കാലതാമസം വന്നെങ്കിലും ഒടുവിൽ എസ്‌കോർട്ട് നൽകിയെന്നും റിപ്പോർട്ടുണ്ട്. റെഡ് ക്രോസിന്‍റെ കൂടി സഹായം ലഭിച്ചതോടെ ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ എല്ലാ അന്തർദേശീയ വിദ്യാർഥികളെയും ഒഴിപ്പിക്കാനായി. ഇതിനകം യുദ്ധം തകർത്ത യുക്രൈനിൽ ഒറ്റപ്പെട്ടുപോയ 20,000ത്തോളം പൗരരെ ഇന്ത്യ ഒഴിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.