മഡ്രിഡ്: കൊവിഡ് വ്യാപനം നടത്തിയതിന് സ്പെയിനില്‍ 40 വയസുകാരന്‍ അറസ്റ്റില്‍. 22 പേരിലേക്ക് വൈറസ് പരത്തി എന്ന കാരണത്തിനാണ് മല്ലോർക്ക പട്ടണത്തിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയ്ക്ക് കൊവിഡ് വൈറസ് ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ പി.സി.ആർ പരിശോധന നടത്തിയിരുന്നു. 40 ഡിഗ്രി സെൽഷ്യസ് പനി ബാധിച്ച സമയത്തും ഇയാള്‍ ജോലിക്ക് വന്നുവെന്ന് സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞു. ജോലിസ്ഥലത്ത് പ്രതി മാസ്ക് താഴ്ത്തി ഉറക്കെ ശബ്ദമുയർത്തിയെന്നും ആളുകള്‍ക്ക് കൊവിഡ് വൈറസ് നല്‍കുമെന്ന് പറഞ്ഞുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
എട്ട് പേര്‍ക്ക് ഇയാളില്‍ നിന്നും നേരിട്ട് രോഗം ബാധിച്ചതായും 14 പേർക്ക് പരോക്ഷമായി ബാധിച്ചുച്ചുവെന്നും പൊലീസ് പറഞ്ഞു. ജോലിസ്ഥലത്തിനു പുറമെ ബലേറിക്ട് നഗരത്തിലെ ജിമ്മിലും ഇയാള്‍ സന്ദര്‍ശിച്ചിരുന്നു. പ്രതിയില്‍ നിന്നും രോഗം ബാധിച്ചവരിൽ ഒരു വയസ്സ് പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളുമുണ്ട്.