ലണ്ടന്‍: ബ്രിട്ടണിലെ റീഡിങ് നഗരത്തിലെ സെൻട്രൽ പാർക്കിൽ കത്തിയാക്രമണം. ആക്രമണത്തില്‍ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലിബിയന്‍ പൗരനെന്നു കരുതുന്ന അക്രമിയെ പൊലീസ് പിടികൂടി. ഭീകരാക്രമണ സാധ്യത പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഫോര്‍ബറി ഗാര്‍ഡനില്‍ ആളുകള്‍ കൂടി നിന്നിടത്തേക്ക് അക്രമി കത്തിയുമായെത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 'ബ്ലാക്ക് ലൈവ് മാറ്റര്‍' പ്രതിഷേധവുമായി സംഭവത്തിന് ബന്ധമില്ലെന്ന് തൈയിംസ് വാലി പൊലീസ് അറിയിച്ചു.
ബ്രിട്ടണില്‍ കത്തിയാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു - anti-racism Black Lives Matter protest
ലിബിയന്‍ പൗരനെന്നു കരുതുന്ന അക്രമിയെ പൊലീസ് പിടികൂടി