കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ രഷ്ട്രപതി ഭവന് മുമ്പിലുണ്ടായ ഏറ്റുമുട്ടലിൽ 27 എന്‍ഫോഴ്‌സ്മെന്‍റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്‌താവനയിലൂടെ സിറ്റി പൊലീസാണ് വിവരം പുറത്തുവിട്ടത്. റൈറ്റ് സെക്ടർ തീവ്രവാദ സംഘടനയുടെ ഒഡെസ സെല്ലിന്‍റെ മുൻ മേധാവിയുടെ അനുയായികളും പൊലീസും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. സംഘടനാ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സെർഹി സ്റ്റെർനെൻകോയെ തട്ടികൊണ്ടുപോകല്‍ കേസില്‍ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം ആളുകള്‍ രഷ്ട്രപതി ഭവന് മുമ്പില്‍ പ്രതിഷേധിച്ചത്. സ്പ്രേയും തീയും ഉപയോഗിച്ചായിരുന്നു പ്രതിഷേധം . പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടും പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് എന്‍ഫോഴ്‌സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് പൊലീസുകാര്‍ക്കും പൊള്ളലേറ്റത്.
ഉക്രൈന്‍ രാഷ്ട്രപതി ഭവന് മുന്നില്‍ ഏറ്റുമുട്ടല്‍ ; 27 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് - ഉക്രൈന്‍ രാഷ്ട്രപതി
റൈറ്റ് സെക്ടർ തീവ്രവാദ സംഘടനയുടെ ഒഡെസ സെല്ലിന്‍റെ മുൻ മേധാവിയുടെ അനുയായികളും പൊലീസും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍