ETV Bharat / international

പാകിസ്ഥാനിൽ എച്ച്ഐവി ബാധ പടരുന്നു: 700 പേർക്ക് രോഗം സ്ഥിരീകരിച്ചു - HIV

576 നവജാത ശിശുക്കളടക്കം കഴിഞ്ഞ ആഴ്ച്ചകളിൽ 2500ഓളം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

700 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
author img

By

Published : Jun 2, 2019, 8:06 AM IST

Updated : Jun 2, 2019, 8:18 AM IST

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ എച്ച്ഐവി ബാധ പടരുന്നു. ഇതുവരെ എഴുന്നൂറോളം കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നടത്തിയ വിദഗ്ധ സംഘമാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ സർക്കാരിന്‍റെ അഭ്യർഥന പ്രകാരം വിദഗ്ദ ഡോക്ടർന്മാരുടെ ഒരു സംഘം സ്ഥലത്ത് എച്ച്ഐവി ടെസ്റ്റുകളും കൗൺസിലിങ്ങുകളും നൽകി. അണുവിമുക്തമാക്കാത്ത ആശുപത്രി ഉപകരണങ്ങളിൽ നിന്നാണ് രോഗം പടരുന്നതെന്നാണ് നിഗമനം.

നഗരത്തിലെ എഴുന്നോറോളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 576 നവജാത ശിശുക്കളടക്കം കഴിഞ്ഞ ആഴ്ച്ചകളിൽ 2500ഓളം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് എച്ച്ഐവി വ്യാപകമായതായി കണ്ടെത്തിയത്. പാകിസ്ഥാനിൽ എച്ച്ഐവി വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് മൂലം ആശുപത്രികളും ബുദ്ധിമുട്ടിലാണെന്നും, മരുന്നുകൾക്ക് പോലും കനത്ത ക്ഷാമം നേരിടുകയാണെന്നും പാക് മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നു.

Intro:Body:

https://www.aninews.in/news/world/asia/who-probes-hiv-outbreak-in-pakistans-sindh-province20190602054627/

Conclusion:
Last Updated : Jun 2, 2019, 8:18 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.