ETV Bharat / international

സെരോജയെത്താന്‍ മണിക്കൂറുകള്‍ മാത്രം; തയ്യാറെടുപ്പുകളുമായി പടിഞ്ഞാറന്‍ ഓസ്ട്രേലിയ - സൈക്ലോണ്‍ സെരോജ

സ്വന്തം ജീവനും വസ്തുവകകളും സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം. സാഹചര്യം അതീവ അപകടകരമെന്നും മുന്നറിയിപ്പ്.

സെരോജയെത്താന്‍ മണിക്കൂറുകള്‍ മാത്രം; തയ്യാറെടുപ്പുകളുമായി പടിഞ്ഞാറന്‍ ഓസ്ട്രേലിയ

author img

By

Published : Apr 11, 2021, 10:25 PM IST

കാന്‍ബറ: സെരോജ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ അവസാന വട്ട തയ്യാറെടുപ്പുകളിലാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ തീരങ്ങളിലെ ജനങ്ങള്‍. പെര്‍ത്തില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ജെറാല്‍ഡ്ടണില്‍ കാറുകള്‍ക്കുള്ളിലും ജനാലകളുടെ വശങ്ങളിലും ആളുകള്‍ മണല്‍ച്ചാക്കുകള്‍ അടുക്കുന്ന കാഴ്ച കാണാം. കനത്ത കാറ്റില്‍ കാറുകള്‍ക്ക് സ്ഥാനചലനം സംഭവിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനും ജനല്‍ച്ചില്ലുകള്‍ തകരാതിരിക്കാനുമാണിത്. സ്വന്തം ജീവനും വസ്തുവകകളും സംരക്ഷിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സെരോജയെത്താന്‍ മണിക്കൂറുകള്‍ മാത്രം; തയ്യാറെടുപ്പുകളുമായി പടിഞ്ഞാറന്‍ ഓസ്ട്രേലിയ

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. സാഹചര്യം അതീവ അപകടകരമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. വൈദ്യുത, കുടിവെള്ള ശൃംഖലകള്‍ക്ക് വലിയ നാശനഷ്ടമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീന മേഖലകളില്‍ നിന്നൊഴിയണമെന്നാണ് നിര്‍ദേശം. ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റായ സെരോജയെ കാറ്റഗറി രണ്ടിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ തീരത്ത് 500 കിലോമീറ്റര്‍ പരിധിയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.