ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ജനറൽ പർവേസ് മുഷറഫിനെതിരായ രാജ്യദ്രോഹക്കേസിൽ ഡിസംബർ 17 ന് വിധി പ്രഖ്യാപിക്കുമെന്ന് പ്രത്യേക കോടതി അറിയിച്ചു. 2007ൽ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കഴിഞ്ഞ മാസം അവസാനം ഈ കേസിന്റെ വിധി പ്രഖ്യാപിക്കാനിരിക്കെ സ്‌പെഷ്യല്‍ ട്രൈബ്യൂണലിനെ വിലക്കിക്കൊണ്ട് ഇസ്ലാമാബാദ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യദ്രോഹക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുഷറഫിന് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കും. 2014 മാര്‍ച്ച് 31നാണ് മുഷറഫിനെതിരെ കേസെടുത്തത്. ഇതേ വര്‍ഷം സെപ്റ്റംബറില്‍ പ്രത്യേക കോടതിക്ക് മുന്‍പാകെ മുഷറഫിനെതിരായ തെളിവുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.
പർവേസ് മുഷറഫിനെതിരായ രാജ്യദ്രോഹക്കേസിൽ ഡിസംബർ 17 ന് വിധി - പർവേസ് മുഷറഫിനെതിരായ രാജ്യദ്രോഹക്കേസിൽ
കഴിഞ്ഞ മാസം അവസാനം ഈ കേസിന്റെ വിധി പ്രഖ്യാപിക്കാനിരിക്കെ സ്‌പെഷ്യല്‍ ട്രൈബ്യൂണലിനെ വിലക്കിക്കൊണ്ട് ഇസ്ലാമാബാദ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.