ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സ്‌കൂൾ വാനിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തതിനെ തുടര്‍ന്ന് നാല് അധ്യാപികമാർക്ക് പരിക്ക്. രാജ്യത്തെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള മസ്തംഗ് ജില്ലയിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ആക്രമണമുണ്ടായത്.
ALSO READ: ഫണ്ട് കുറവ്; പശ്ചിമബംഗാളിലെ ലക്ഷ്‌മി ഭണ്ഡാർ പദ്ധതി പ്രതിസന്ധിയിൽ
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകളോ വ്യക്തികളോ ഇതുവരെ രംഗത്തെത്തിയിട്ടില്ല.