ടോക്കിയോ: ജപ്പാനില്‍ ആഞ്ഞടിച്ച ഹഗിബിസ് ചുഴലിക്കാറ്റില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കാറ്റില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് ഒരാള്‍ മരിച്ചത്.
ഇതോടൊപ്പം ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും 80 സെന്‍റിമീറ്റര്‍ വരെ മഴ പെയ്‌തു. 60 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ കാറ്റും മഴയുമായിരിക്കും ഉണ്ടാവുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചുഴലിക്കാറ്റിനെ തുടർന്ന് റഗ്ബി ലോകകപ്പ് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ മാറ്റിവെച്ചു. ട്രെയിൻ, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. വീടിന് പുറത്തിറങ്ങരുതെന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഷിമോഡയില്‍ നിന്നും ടോക്കിയോയുടെ പടിഞ്ഞാറൻ മേഖലയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശമുണ്ട്. 'വേഗത' എന്നാണ് ഹഗിബിസ് എന്ന വാക്കിന്‍റെ അര്‍ഥം.