ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ സ്‌ഫോടനങ്ങളിൽ സൈനികർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു

author img

By

Published : Jan 31, 2021, 2:27 PM IST

സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു

12 killed in blasts  Afghanistan blasts  Taliban blats  കാബൂൾ  അഫ്ഗാനിസ്ഥൻ സ്‌ഫോടനം  12 പേർ കൊല്ലപ്പെട്ടു  twelve killed in blasts  blasts across Afghanistan  സൈനികർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥനിൽ ഉണ്ടായ സ്‌ഫോടനങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ ഉണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 12 പേർ കൊല്ലപ്പെട്ടതായി അധികൃതർ. നംഗർഹാർ പ്രവിശ്യയിലെ ഷിർസാദ് ജില്ലയിൽ സൈനിക താവളത്തിൽ ഉണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു. ഇതിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിരുന്നു. മണിക്കൂറുകൾക്ക് ശേഷം പൊലീസ് ഡിസ്ട്രിക്റ്റിലെ പോൾ-ഇ-കമ്പനി പ്രദേശത്തെ ബോംബ് ആക്രമണത്തിൽ ഒരു സാധാരണക്കാരന് പരിക്കേറ്റു.

മണിക്കൂറുകൾ കഴിഞ്ഞ് കാബൂൾ നഗരത്തിലെ പൊലീസ് ഡിസ്ട്രിക്റ്റ് നാലിലെ സലിം കാരവൻ പ്രദേശത്ത് മറ്റൊരു സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കാന്തഹാർ പ്രവിശ്യയിലെ പഞ്‌ജ്‌വേ ജില്ലയിൽ റോഡരികിൽ കിടന്നിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

അഫ്‌ഗാന്‍ സർക്കാരിന്‍റെയും ദോഹയിലെ താലിബാൻ ഗ്രൂപ്പുകളുടെയും സമാധാന ചർച്ചകൾക്കിടയിലാണ് തുടർച്ചയായി അക്രമ സഭവങ്ങൾ നടക്കുന്നത്. എന്നാൽ കഴിഞ്ഞ പത്ത് ദിവസങ്ങളായി രാജ്യങ്ങൾ തമ്മിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വെടിനിര്‍ത്തൽ അവസാനിപ്പിക്കണമെങ്കിൽ അഫ്‌ഗാന്‍ പ്രസിഡന്‍റ് രാജിവയ്ക്കണമെന്നാണ് താലിബാൻ ആവശ്യപ്പെടുന്നത്. എന്നാൽ പ്രസിഡന്‍റ് ഡോ. അഷറഫ് ഗനി താലിബാന്‍റെ ആവശ്യം തള്ളിക്കളഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.