അങ്കാറ: അമേരിക്കൻ ഐക്യനാടുകളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാന്‍. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാനുള്ള യു.എ.ഇ തീരുമാനത്തിനെ തുടർന്നാണ് തുർക്കിയുടെ പുതിയ നിലപാട്. അധിനിവേശ വെസ്റ്റ് ബാങ്കിന്‍റെ ഭാഗങ്ങൾ കൂടുതല്‍ പിടിച്ചെടുക്കുന്നത് ഇസ്രയേല്‍ നിര്‍ത്തിവെയ്ക്കുമെന്ന് നിശ്ചയിച്ചതോടെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലേക്ക് എത്തും. എന്നാൽ, ഇത് താൽക്കാലികമായ തീരുമാനമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു.
അറബ് അയൽരാജ്യങ്ങളുമായി സാധാരണ ബന്ധത്തിലേക്ക് എത്തുന്നതിനാൽ പുതിയ കരാർ ഇസ്രയേൽ ജനതക്ക് പ്രതീക്ഷ നൽകുന്നു. കാലങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയും സമാധാന ചർച്ചകൾ പരാജയപ്പെടുന്നതിനും ഇതോടെ താൽക്കാലിക ആശ്വാസമായി. എന്നാൽ പലസ്‌തീൻ, അറബ്, മുസ്‌ലിം ജനതയെ വഞ്ചിക്കുന്ന തരത്തിലാണിതെന്ന് ചൂണ്ടിക്കാട്ടി ഇറാനും തുർക്കിയും ഉടമ്പടി നിരസിച്ചിട്ടുണ്ട്. അതേ സമയം, ഈജിപ്‌തും ഗൾഫ് അറബ് രാജ്യങ്ങളായ ബഹ്‌റൈൻ, ഒമാൻ എന്നിവയുൾപ്പെടെയുള്ള രാഷ്‌ട്രങ്ങളും കരാർ സ്വാഗതം ചെയ്‌തു. ജർമനി, ഫ്രാൻസ്, ഇറ്റലി, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ സമാധാനം നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.