ഖോസ്റ്റ് : അഫ്ഗാനിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇന്നലെയാണ് സംഭവം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ട മൂന്നുപേരും സഹോദരന്മാരാണെന്ന് ഖോസ്റ്റ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താ വക്മാൻ പറഞ്ഞു.
താലിബാനും യുഎസും അഫ്ഗാൻ സേനയും തമ്മില്‍ സുപ്രധാന സമാധാന കരാർ ഒപ്പിടുന്നതിന് മുമ്പായിരുന്നു സ്ഫോടനം. മാർച്ച് 10ന് സമാധാന ചർച്ചകൾ നടക്കുന്നതുവരെ ഭാഗിക ഉടമ്പടി തുടരാൻ സന്നദ്ധമാണെന്ന് പ്രസിഡന്‍റ് അഷ്‌റഫ് ഘാനി പറഞ്ഞതിന് ആക്രമണം പുനരാരംഭിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു.