ഡിസംബർ 17 നാണ് പാകിസ്ഥാനിലെ പ്രധാന വിധി പ്രസ്താവനയുണ്ടായത്. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വക്കർ അഹമ്മദ് സേത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണ് പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ജനറൽ പർവേസ് മുഷറഫിന് വധശിക്ഷ വിധിച്ചത്. 2007 നവംബറിൽ പാകിസ്ഥാനിലെ ഭരണഘടനാവിരുദ്ധ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതിനും ഭരണഘടന റദ്ദാക്കിയതിനുമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷറഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
രണ്ട് ദിവസത്തിന് ശേഷം പുറത്തിറക്കിയ വിശദമായ വിധിന്യായത്തിൽ ജഡ്‌ജിമാർ പാകിസ്ഥാൻ സൈന്യത്തിനെതിരെ ശക്തമായി രംഗത്തെത്തി. ജസ്റ്റിസ് സേത്ത് വിധിന്യായത്തിൽ ഇങ്ങനെ എഴുതി: "ഒരു വ്യക്തി മാത്രമാണ് ഇത്തരമൊരു കുറ്റകൃത്യം നടത്തിയതെന്നത് അവിശ്വസനീയവും സങ്കൽപ്പിക്കാൻ കഴിയാത്തതുമാണ്. അന്നത്തെ കോർപ്‌സ് കമാൻഡേഴ്‌സ് കമ്മിറ്റിയും അദ്ദേഹത്തോടൊപ്പമുള്ള ഉദ്യോഗസ്ഥരും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. "
2016 മുതൽ ഒളിവിലായിരുന്ന മുഷറഫ് ഏത് നിമിഷവും തൂക്കുമരം ലഭിച്ചേക്കാവുന്ന അവസ്ഥയിലാണ്. ഈ വിധി പാകിസ്ഥാനിലെ സിവിൽ-സൈനിക ബന്ധത്തിന്‍റെ സ്വഭാവത്തെ ദൂരവ്യാപകമായി ബാധിക്കാനിടയുണ്ട്. രാഷ്ട്രീയ ഭൂപ്രകൃതിയുടെ സൈന്യത്തിന്റെ ആധിപത്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരമായി അവർ ഇതിനെ കാണുനുള്ള സാധ്യതയുണ്ടെങ്കിലും ഇത് പാകിസ്ഥാനിലെ രാഷ്ട്രീയക്കാരെയാണ് പൂർണമായും ആശ്രയിച്ചിരിക്കുന്നത്.
'അനിവാര്യതയുടെ സിദ്ധാന്തം' ഉദ്ധരിച്ച് രാജ്യത്തിൽ ആധിപത്യം സൈന്യം ഏറ്റെടുത്തതിന് പാകിസ്ഥാൻ കോടതികൾ മൗന സമ്മതം നൽകിയെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ജനങ്ങളുടെ നന്മയ്ക്കായി ഭരണഘടനാവിരുദ്ധമായ അധികാരം സർക്കാരിന് ഏറ്റെടുക്കാൻ കഴിയുമെന്നാണ് 'അനിവാര്യതയുടെ സിദ്ധാന്തം' പറയുന്നത്. 1977ൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെ ജനറൽ സിയാ ഉൽ ഹഖ് നടത്തിയ സൈനിക അട്ടിമറിയെ പാകിസ്ഥാൻ സുപ്രീം കോടതി ന്യായീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ മുഷറഫിന്‍റെ അട്ടിമറിയിലും സുപ്രീം കോടതി സമാനമായ തീരുമാനമാണ് എടുത്തത്.
കരസേനാ മേധാവി ജനറൽ ബജ്‌വയ്ക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മൂന്നു വർഷത്തെ കാലാവധി നീട്ടി നൽകിയത് കഴിഞ്ഞ മാസമാണ് സുപ്രീം കോടതി തടഞ്ഞത്. ഈ വിധി ന്യായങ്ങൾ പാകിസ്ഥാൻ സൈന്യം നിയമത്തിന് അതീതമല്ലെന്ന് വ്യക്തമായ സൂചന നൽകുന്നുണ്ട്. ഹുസൈൻ ഹഖാനി തന്റെ 'പാക്കിസ്ഥാൻ: ബിറ്റ്വീൻ മോസ്ക്ക് ആന്‍റ് മിലിട്ടറി ' പുസ്തകത്തിൽ 2007നും 2013നും ഇടയിൽ 100 സൈനിക ഓഫീസർമാരുമായി അഭിമുഖം നടത്തിയ പ്രൊഫസർ അഖിൽ ഷാ എഴുതുന്നു.
മൂന്നിലൊന്ന് ഉദ്യോഗസ്ഥരും അട്ടിമറിയെ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ ഭരണമാറ്റത്തിനുള്ള നിയമാനുസൃതമായ രൂപമായിട്ടാണ് കണ്ടതെന്നും പ്രാദേശിക രാഷ്ട്രീയക്കാർക്ക് ദേശീയ സുരക്ഷ കൈകാര്യം ചെയ്യാൻ കഴിവില്ലെന്നും പുസ്തകത്തിൽ പറയുന്നു. പാകിസ്ഥാൻ സൈന്യം ദേശീയ നയത്തെ സ്വാധീനിക്കാൻ കഴിയുന്ന സ്ഥാനത്ത് നിന്ന് മാറാൻ താൽപര്യപ്പെടുന്നില്ല. മുഷറഫിനെതിരായ വിധിക്ക് ശേഷം ഇന്‍റര്‍ ജനറൽ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ (ഐഎസ്‌പിആർ) ആദ്യം തന്നെ തടയപ്പെട്ടിട്ടുണ്ട്.
ഐഎസ്‌പിആർ ഇറക്കിയ പത്രക്കുറിപ്പിൽ പാകിസ്ഥാൻ സായുധ സേനയുടെ വേദനയും ഉചിതമായ നിയമപ്രക്രിയ അവഗണിച്ചതായി തോന്നുന്നതായും അറിയിച്ചു. എന്നാൽ പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം സൈന്യത്തിന്മേൽ അധികാരം ഉറപ്പിക്കാൻ ലഭിച്ച അവസരം ഉപയോഗപ്പെടുത്തിയിട്ടില്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 10-എ പ്രകാരമുള്ള ന്യായമായ വിചാരണ നടന്നിട്ടില്ലെന്നും വിധി നിയമവിരുദ്ധവുമാണെന്നും കേസിൽ പാകിസ്ഥാൻ അറ്റോർണി ജനറൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. ന്യായമായ വിചാരണ നടത്തുക മാത്രമല്ല അത് ന്യായമാണെന്ന് ജനങ്ങൾക്ക് തോന്നണമെന്നും സർക്കാരിന് മേൽ പാകിസ്ഥാൻ സൈന്യത്തിന്റെ സമ്മർദം പ്രകടമായിരുന്നുവെന്നും പത്രസമ്മേളനത്തിൽ അറ്റോർണി ജനറൽ പറഞ്ഞു. ഐഎസ്‌പിആർ പത്രക്കുറിപ്പിന് ശേഷമായിരുന്നു അറ്റോർണി ജനറലിന്‍റെ വാർത്താ സമ്മേളനം.
വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നത് ഇതിൽ നിന്നും വ്യക്തമാണ്. പാകിസ്ഥാന്‍റെ രാഷ്ട്രീയ നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് ഇതിൽ പ്രധാനം. പാകിസ്ഥാൻ സൈന്യത്തിന്റെ ആധിപത്യം എളുപ്പത്തിൽ തിരക്കിട്ട് അസാധുവാക്കാൻ സാധ്യതയില്ലെങ്കിലും പക്ഷേ രാജ്യത്തിന്‍റെ പ്രവർത്തനരഹിതമായ സിവിൽ-സൈനിക ബന്ധത്തിൽ ചില തിരുത്തലുകൾ വരുത്താനുള്ള അവസരമുണ്ട്. ഇനി പന്ത് ഇപ്പോൾ ഇമ്രാൻ ഖാന്‍റെ കോർട്ടിലാണ്