ETV Bharat / international

പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; തുറന്ന് പറഞ്ഞ് പാക്ക് പ്രധാനമന്ത്രി - ഇമ്രാന്‍ ഖാന്‍

തീവ്രവാദികള്‍ക്കെതിരെ നേരത്തെ ഉണ്ടായിരുന്ന സര്‍ക്കാരുകള്‍ ഒന്നും ചെയ്‌തിട്ടില്ല എന്നാല്‍ തന്‍റെ സര്‍ക്കാര്‍ ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്‍.

പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; തുറന്ന് പറഞ്ഞ് പാക്ക് പ്രധാന മന്ത്രി
author img

By

Published : Jul 25, 2019, 12:53 AM IST

വാഷിംങ്ടണ്‍: പാക്കിസ്ഥാനില്‍ 30,000-40,000 പരിശീലനം നേടിയ തീവ്രവാദികള്‍ ഉണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുഎസ് സന്ദര്‍ശനത്തിനിടയില്‍ പങ്കെടുത്ത ഒരു പരിപാടിയിലാണ് ഇമ്രാന്‍ ഖാന്‍റെ വെളിപ്പെടുത്തല്‍. പ്രത്യേക പരിശീലനം നേടിയ തീവ്രവാദികള്‍ കശ്‌മീരിലും അഫ്‌ഗാനിസ്ഥാനിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്കെതിരെ നേരത്തെ ഉണ്ടായിരുന്ന സര്‍ക്കാരുകള്‍ ഒന്നും ചെയ്‌തിട്ടില്ല എന്നാല്‍ തന്‍റെ സര്‍ക്കാര്‍ ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2014 ല്‍ 150 വിദ്യാര്‍ഥികളെ പാക്ക്-താലിബാന്‍ തീവ്രവാദികള്‍ വധിച്ചതിന് പിന്നലെ തീവ്രവാദി സംഘടനകളുടെ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ അനുവദിക്കില്ലെന്ന് പാക്ക് ദേശീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു.

അതെസമയം ഇന്ത്യയില്‍ ഉണ്ടായ പുല്‍വാമ ആക്രമണം പ്രാദേശിക കാര്യമാണെന്നും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജയ്ഷെ-ഇ-മുഹമ്മദ് ഏറ്റെടുത്തതിനാലാണ് പാക്കിസ്ഥാൻ ആരോപണത്തില്‍ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.