ലാഹോർ: തീവ്രവാദ ധനസഹായ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജമാഅത്ത് ഉദ് ദവാ മേധാവി ഹാഫിസ് സയീദ് നൽകിയ ഹർജി അപേക്ഷ ലാഹോർ ഹൈക്കോടതി സ്വീകരിച്ചു. ഒക്ടോബര്‍ 28നകം ഹാഫിസ് സെയീദിന്‍റെ അപേക്ഷക്ക് മറുപടി നല്‍കണമെന്ന് ലാഹോര്‍ ഹൈക്കോടതി പഞ്ചാബ് സര്‍ക്കാരിനും തീവ്രവാദ വിരുദ്ധ വിഭാഗത്തിനും നോട്ടീസ് അയച്ചു. തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്താണ് ഹാഫിസ് സയീദ് കോടതിയെ സമീപിച്ചത്.
യു.എൻ തീവ്രവാദ പട്ടികയില്‍ ഉൾപ്പെടുത്തിയ തീവ്രവാദിയാണ് ഹാഫിസ് സയീദ്. ലാഹോറിൽ നിന്ന് ഗുജ്‌റൻവാലയിലേക്കുള്ള യാത്രാമധ്യ ജൂലൈ 17നാണ് ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്‌തത്. നിരോധിത സംഘടനകൾക്കായി പണം സ്വരൂപിച്ചതിനാണ് ഹാഫിസ് സയീദിനെതിരെ കേസെടുത്തിട്ടുള്ളത്.