ETV Bharat / international

നേപ്പാളില്‍ ഒലി അനുകൂലികളുടെ വൻ റാലി - ശര്‍മ ഒലി

പ്രധാനമന്ത്രി ശര്‍മ ഒലിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെട്ടതിന് പിന്നാലെയാണ് ഒലി അനുകൂലികള്‍ റാലി സംഘടിപ്പിച്ചത്.

thousands rally in support of Nepal’s embattled PM  KP Oli supporters rally in Nepal  nepal protests  Oli supporters stage rally in Nepal  KP Sharma Oli supporters  in support of Nepal PM  Nepal embattled PM  നേപ്പാള്‍ പ്രധാനമന്ത്രി  ശര്‍മ ഒലി  നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി
നേപ്പാളില്‍ ഒലി അനുകൂലരുടെ വൻ റാലി
author img

By

Published : Feb 6, 2021, 12:51 AM IST

കാഠ്മണ്ഡു: രാജ്യത്ത് ശക്തിപ്രാപിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മറുപടിയുമായി നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി. വെള്ളിയാഴ്‌ച രാജ്യതലസ്ഥാനത്ത് നടന്ന് ശര്‍മ ഒലി അനുകൂലരുടെ റാലിയില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. "ഞങ്ങള്‍ ശര്‍മ ഒലിയെ ഇഷ്‌ടപ്പെടുന്നു, ഒലിയാണ് ഞങ്ങളുടെ ഹീറോ, അടുത്ത പത്ത് വര്‍ഷത്തേക്ക് ഒലിയായിരിക്കണം നേപ്പാള്‍ പ്രധാനമന്ത്രി" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജനങ്ങള്‍ തെരുവിലറങ്ങിയത്.

നേപ്പാളില്‍ ഒലി അനുകൂലികളുടെ വൻ റാലി

ഡിസംബർ 20 ന് പാർലമെന്‍റ് പിരിച്ചുവിടുകയും ഏപ്രിൽ 30, മെയ് 10 തിയതികളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചതു മുതലാണ് ഒലിക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. ഒലിയുടെ തന്നെ പാര്‍ട്ടിയും ഭരണകക്ഷിയുമായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിമത വിഭാഗവും പ്രതിപക്ഷ പാർട്ടികളുടെ സഖ്യവുമാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്.

സ്‌കൂളുകളും മാർക്കറ്റുകളും ഗതാഗതവും അടച്ചുപൂട്ടിയ വിമത വിഭാഗം വ്യാഴാഴ്ച രാജ്യവ്യാപകമായി പൊതു പണിമുടക്കിന് നേതൃത്വം നൽകി.ഒലിയും സംഘവും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ചാണ് വിമത വിഭാഗം സര്‍ക്കാരുമായി ഇടഞ്ഞത്. കഴിഞ്ഞ മാസം നടന്ന യോഗത്തിൽ ഒലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വിമത വിഭാഗം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിലെ പ്രശ്‌നം പരാതിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുന്നിലുമെത്തിയിട്ടുണ്ട്.

മൂന്ന് വർഷം മുമ്പാണ് ഒലി പ്രധാനമന്ത്രിയായത്. ഒലിയുടെ പാർട്ടിയും മുൻ മാവോയിസ്റ്റ് വിമതരുടെ പാർട്ടിയും ലയിച്ച് ഒരു ഏകീകൃത കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഒലിയും പാർട്ടിയുടെ സഹ ചെയർമാനായ പുഷ്പ കമൽ ദഹാലും തമ്മിൽ സംഘര്‍ഷം പതിവായിരുന്നു. അഞ്ചുവർഷത്തെ പ്രധാനമന്ത്രിയുടെ കാലാവധി ഇരുവരും പങ്കിട്ടെടുക്കുമെന്നാണ് തുടക്കത്തില്‍ ധാരണയായിരുന്നത്. എന്നാല്‍ ആദ്യ രണ്ടര വര്‍ഷത്തിന് ശേഷം ദഹലിനെ ഭരണ കൈമാറാൻ ഒലി വിസമ്മതിച്ചതോടെയാണ് പാര്‍ട്ടി പിളര്‍ന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.