കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ മാർച്ച് മാസം ഉണ്ടായ വിവിധ ആക്രമങ്ങളിൽ 305 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 350 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 20 ശതമാനം ആക്രണങ്ങളും സ്ഫോടനങ്ങളും രാജ്യത്ത് വർധിച്ചതായാണ് കണക്കുകൾ.
പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കാബൂൾ, നംഗർഹാർ, കാണ്ടഹാർ, ഹെൽമണ്ട്, ഗസ്നി പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫെബ്രുവരി മാസത്തിൽ 264 മരണങ്ങളാണ് അഫ്‌ഗാനിൽ റിപ്പോർട്ട് ചെയ്തത് .