അഫ്ഗാനിസ്ഥാനിലെ മധ്യ പ്രവിശ്യയായ ഒറുസ്ഗാനിലെ പൊലീസ് ചെക്ക് പോയിന്‍റില്‍ താലിബാൻ തീവ്രവാദികൾ ആക്രമണം നടത്തി. എട്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഖാസ് ഒറുസ്ഗാൻ ജില്ലയിലെ പൊലീസ് ചെക്ക് പോയിന്‍റില്‍ തിങ്കളാഴ്ചയാണ് താലിബാൻ ആക്രമണം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും താലിബാനും ആക്രമണം സംബന്ധിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സെപ്റ്റംബറിൽ താലിബനുമായി ഖത്തറിൽ വെച്ച് നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിച്ചിട്ടും മാരകമായ തീവ്രവാദ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും പതിവായത് അഫ്ഗാനിസ്ഥാനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണം; എട്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
സെപ്റ്റംബറിൽ താലിബനുമായി ഖത്തറിൽ വെച്ച് നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിച്ചിട്ടും മാരകമായ തീവ്രവാദ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും പതിവായത് അഫ്ഗാനിസ്ഥാനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.